ബോഡിമെട്ടില്‍ തോട്ടം തൊഴിലാളികള്‍ സഞ്ചരിച്ച ജീപ്പ് മറിഞ്ഞു; മൂന്ന് പേര്‍ മരിച്ചു

Posted on: September 16, 2019 7:13 pm | Last updated: September 16, 2019 at 7:13 pm

ബോഡിമെട്ട്: തമിഴ്‌നാട്ടിലെ ബോഡിമെട്ടില്‍ ജീപ്പ് മറിഞ്ഞ് മൂന്ന് പേര്‍ മരിച്ചു. ഇടുക്കി പൂപ്പാറയില്‍ നിന്ന് തോട്ടം തൊഴിലാളികളുമായി പോയ ജീപ്പാണ് നിയന്ത്രണം വിട്ടു മറിഞ്ഞത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു.

ഇവരെ തേനി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെങ്കുത്തായ ഇറക്കങ്ങളും നിരവധി വളവുകളും ഉള്ള ഈ റോഡില്‍ അപകടങ്ങള്‍ പതിവാണ്‌