ഗുലാം നബി ആസാദിന് കാശ്മീര്‍ സന്ദര്‍ശിക്കാന്‍ സുപ്രീം കോടതിയുടെ അനുമതി

Posted on: September 16, 2019 1:58 pm | Last updated: September 16, 2019 at 1:58 pm

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയുമായ ഗുലാം നബി ആസാദിന് ജമ്മു കാശ്മീര്‍ സന്ദര്‍ശിക്കാന്‍ സുപ്രീം കോടതി അനുമതി നല്‍കി. ശ്രീനഗര്‍, ബാരാമുള്ള, അനന്ത്‌നാഗ്, ജമ്മു മേഖലകളില്‍ സന്ദര്‍ശനം നടത്താനാണ് അനുമതി. പ്രസംഗങ്ങള്‍ നടത്തുകയോ പൊതു റാലി നടത്തുകയോ ചെയ്യരുതെന്ന നിബന്ധനയോടെയാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് സന്ദര്‍ശനനാനുമതി നല്‍കിയത്. ആവശ്യം വന്നാല്‍ താനും ജമ്മു കാശ്മീര്‍ സന്ദര്‍ശിക്കുമെന്നും ഗോഗോയ് പറഞ്ഞു.

കുടുംബാംഗങ്ങളുടെ ക്ഷേമത്തെക്കുറിച്ച് അന്വേഷിക്കാന്‍ സ്വന്തം സംസ്ഥാനം സന്ദര്‍ശിക്കാന്‍ അനുമതി തേടി ആസാദ് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. വ്യക്തിപരമായാണ് താന്‍ ഈ ആവശ്യമുന്നയിക്കുന്നതെന്നും ഇത് രാഷ്ട്രീയപരമല്ലെന്നും അദ്ദേഹം ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു.