എസ് വൈ എസ് മലപ്പുറം ഈസ്റ്റ് ജില്ലാ യുവജനറാലി ജനുവരി 25ന്

Posted on: September 12, 2019 4:43 pm | Last updated: September 13, 2019 at 2:46 pm
എസ് വൈ എസ് ജില്ലാ റാലി പ്രഖ്യാപനവും ടീം ഒലീവ് ലോംഞ്ചിംഗും മലപ്പുറം മഅ്ദിനിൽ കേരള മുസ്‌ലിം ജമാഅത്ത് ജനറൽ സെക്രട്ടറി സയ്യിദ് ഇബ്‌റാഹിം ഖലീൽ അൽബുഖാരി നിർവഹിക്കുന്നു

മലപ്പുറം: “യുവത്വം നിലപാട് പറയുന്നു’ എന്ന ശീർഷകത്തിൽ ജനുവരി 25ന് പെരിന്തൽമണ്ണയിൽ എസ് വൈ എസ് ഈസ്റ്റ് ജില്ലാ യുവജനറാലി നടത്തും. ഇത് സംബന്ധിച്ച പ്രഖ്യാപനം കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി സയ്യിദ് ഇബ്‌റാഹിം ഖലീൽ അൽബുഖാരി നിർവഹിച്ചു. അതോടൊപ്പം കർമ വീഥിയിൽ പുതിയ ചരിത്രം രചിച്ച് 2,475 ടീം ഒലീവ് അംഗങ്ങളെ നാടിന് സമർപ്പിച്ചു. മലപ്പുറം ഈസ്റ്റ് ജില്ലയിലെ 75 സർക്കിളിൽ നിന്ന് 33 അംഗ ടീം ഒലീവ് സംഘങ്ങളാണ് പുതുതായി സന്നദ്ധ സേവനത്തിനിറങ്ങുന്നത്. പാർശ്വവത്കരിക്കപ്പെട്ടവരുടെ കൂടെ ചേർന്ന് സമൂഹ പുനഃസൃഷ്ടിക്കായി പ്രവർത്തിക്കാൻ പ്രത്യേകമായി പരീശീലനം നേടിയ സന്നദ്ധ പ്രവർത്തകരാണ് ടീം ഒലീവ് അംഗങ്ങൾ.

Related News: പാലക്കാട്‌ ജില്ലാ യുവജന റാലിക്ക് പ്രഖ്യാപനമായി

മഅ്ദിൻ ക്യാമ്പസിൽ നടന്ന ടീം ഒലീവ് സംഗമത്തിൽ ഈസ്റ്റ് ജില്ലാ പ്രസിഡന്റ് ഇ കെ മുഹമ്മദ് കോയ സഖാഫി അധ്യക്ഷത വഹിച്ചു. എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷൻ ഡോ. പി എ മുഹമ്മദ് കുഞ്ഞി സഖാഫി പദ്ധതി പഠനം നടത്തി. ജില്ലാ എസ് വൈ എസിന് പുതുതായി നൽകുന്ന ആംബുലൻസിന്റെ താക്കോൽ സമർപ്പണം ദുബൈ ഐ സി എഫ് മലപ്പുറം ചാപ്റ്റർ ഭാരവാഹികളായ മുഹ്‌യിദ്ദീൻകുട്ടി സഖാഫി പുകയൂർ, റഫീഖ് സഖാഫി പൂക്കോട്ടൂർ, സുലൈമാൻ സഅദി കാരക്കുന്ന്, ഇസ്മാഈൽ അഹ്‌സനി, ഖാസിം ഹാജി കാവപ്പുര, സലാം അയ്യായ, ഹസൻ കാവപ്പുര ജില്ലാ ഭാരവാഹികൾക്ക് നൽകി. കൂറ്റമ്പാറ അബ്ദുർറഹ്‌മാൻ ദാരിമി, പി എം മുസ്തഫ കോഡൂർ, കെ പി ജമാൽ കരുളായി, അബ്ദുർറശീദ് സഖാഫി പത്തപ്പിരിയം, എ കെ അശ്‌റഫ് മുസ്‌ലിയാർ, ശാക്കിർ സിദ്ദീഖി, എ പി ബശീർ, മുഈനുദ്ദീൻ സഖാഫി, സി കെ ശക്കീർ പ്രസംഗിച്ചു. 2,500 ഓളം വരുന്ന ടീം ഒലീവ് അംഗങ്ങളുടെ വിളംബര റാലിക്ക് സോൺ അമീർമാരും ജില്ലാ ഭാരവാഹികളുമായ സിദ്ദീഖ് സഖാഫി വഴിക്കടവ്, ഉമർ മുസ്‌ലിയാർ, അബ്ദുർറഹ്‌മാൻ കാരക്കുന്ന്, ഹസൈനാർ സഖാഫി, റഫീം കരുവള്ളി നേതൃത്വം നൽകി.