എസ് വൈ എസ് ജില്ലാ യുവജന റാലിക്ക് പ്രഖ്യാപനമായി

Posted on: September 12, 2019 4:38 pm | Last updated: September 13, 2019 at 2:47 pm
എസ് വൈ എസ് പാലക്കാട് ജില്ലാ യുവജന റാലി പ്രഖ്യാപനം സമസ്ത ജില്ലാ പ്രസിഡന്റ് കൊമ്പം കെ പി മുഹമ്മദ് മുസ് ലിയാർ നിർവഹിക്കുന്നു

പട്ടാമ്പി: 2020 ഫെബ്രുവരി എട്ടിന് ചെർപ്പുളശേരിയിൽ നടക്കുന്ന എസ് വൈ എസ് പാലക്കാട് ജില്ലാ യുവജന റാലിയുടെ പ്രഖ്യാപന സമ്മേളനം എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സുലൈമാൻ മുസ്‌ലിയാർ ചുണ്ടമ്പറ്റയുടെ അധ്യക്ഷതയിൽ സമസ്ത കേന്ദ്ര മുശാവറ അംഗം എം പി അബ്ദുർറഹ്മാൻ ഫൈസി മാരായമംഗലം ഉദ്ഘാടനം ചെയ്തു. സയ്യിദ് ജാഫർ സാദിഖ് അൽബുഖാരി പ്രാർഥന നടത്തി. സമസ്ത കേന്ദ്ര മുശാവറ അംഗം കെ പി മുഹമ്മദ് മുസ്‌ലിയാർ കൊമ്പം പ്രഖ്യാപനം നടത്തി.

Related news: എസ് വൈ എസ് മലപ്പുറം ഈസ്റ്റ് ജില്ലാ യുവജനറാലി ജനുവരി 25ന്

കേരള മുസ് ലീം യുവജന സമ്മേളനത്തിന്റെ സന്നദ്ധ സേവന വിഭാഗമായ ടീം ഒലിവിന്റെ ലോഞ്ചിംഗും നടന്നു. അബൂബക്കർ പടിക്കൽ, എംവി സിദ്ദീഖ് സഖാഫി, എൻ കെ സിറാജുദ്ദീൻ ഫൈസി, ഹാഫിള് ഉസ്മാൻ വിളയൂർ, ഉസ്മാൻ സഖാഫി, ഉമർ ഓങ്ങല്ലൂർ, അബൂബക്കർ അവണക്കുന്ന്, നൗഫൽ പാവുക്കോണം, റഷീദ് ബാഖവി ദുബായ്. നാസർ സഖാഫി സംസാരിച്ചു. സമ്മേളനത്തോടനുബന്ധിച്ച് താഴെ പട്ടാമ്പിയിൽ നിന്ന് മേലെ പട്ടാമ്പിയിലേക്ക് ടീം ഒലിവ് അംഗങ്ങളുടെ റാലിയും ഉണ്ടായിരുന്നു.