പാക് അധീന കശ്മീര്‍ വീണ്ടെടുക്കുക സര്‍ക്കാര്‍ ലക്ഷ്യം: കരസേന മേധാവി

Posted on: September 12, 2019 9:07 pm | Last updated: September 13, 2019 at 10:03 am

ന്യൂഡല്‍ഹി: മോദി സര്‍ക്കാറിന്റെ അടുത്ത ലക്ഷ്യം പാക് അധീന കശ്മീര്‍ വീണ്ടെടുക്കുകയാണെന്ന് കരസേനാ മേധാവി ബിപിന്‍ റാവത്ത്. പാക് അധീന കശ്മീരില്‍ എന്തിനും തയ്യാറായി സൈന്യം സജ്ജമായിരിക്കുകയാണ്. സര്‍ക്കാറാണ് തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സൈന്യം ഒരു യുദ്ധത്തിന് സജ്ജമാണോ എന്ന മാധ്യമപ്രര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ബിപിന്‍ റാവത്ത്.

ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ കൗണ്‍സിലിനിടെ പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഷാ മുഹമ്മദ് ഖുറേഷി ജമ്മു കശ്മീരിനെ ഇന്ത്യന്‍ സംസ്ഥാനമെന്ന് വിശേഷിപ്പിച്ചത് എല്ലാവരെയും പോലെ തന്നെയും ആഹ്ലാദിപ്പിച്ചു. കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണെന്ന യാഥാര്‍ഥ്യം പാക്കിസ്ഥാന്‍ അംഗീകരിച്ചാല്‍ എല്ലാ പ്രശ്‌നങ്ങളും തീരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.