കടലില്‍ കുളിക്കാനിറങ്ങി കാണാതായ പതിനഞ്ചുകാരന്റെ മൃതദേഹം കണ്ടെത്തി

Posted on: September 12, 2019 11:27 am | Last updated: September 12, 2019 at 11:27 am

കോഴിക്കോട്: കോഴിക്കോട്ട് കടലില്‍ കുളിക്കാനിറങ്ങി കാണാതായ കൊടുവള്ളി സ്വദേശി ആദില്‍ അര്‍ഷദിന്റെ (15) മൃതദേഹം കണ്ടെത്തി. മുജീബ്-സുഹറ ദമ്പതികളുടെ മകനായ ആദില്‍ എം ജെ എച്ച് എസ് എസിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ്.

തിരുവോണ ദിനമായ ബുധനാഴ്ച വൈകീട്ടാണ് ആദിലിനെ കാണാതായത്. കോഴിക്കോട് ലയണ്‍സ് പാര്‍ക്കിന് സമീപം കടലില്‍ ഇറങ്ങിയ ആദില്‍ ശക്തമായ തിരയില്‍ പെടുകയായിരുന്നു. 15 സുഹൃത്തുക്കളോടൊപ്പമാണ് ആദില്‍ കടപ്പുറത്തെത്തിയത്.