മലയാളി യുവതി ദുബൈയില്‍ കുത്തേറ്റ് മരിച്ചു

Posted on: September 11, 2019 10:37 pm | Last updated: September 11, 2019 at 10:37 pm

ദുബൈ: മലയാളി യുവതി ദുബൈയില്‍ കുത്തേറ്റ് മരിച്ചു. കൊല്ലം തിരുമുല്ലപുരം സ്വദേശി സി വിദ്യാ ചന്ദ്രന്‍ (39) ആണ് മരിച്ചത്. ഭര്‍ത്താവുമായി വാക്കേറ്റമുണ്ടാകുകയും ഇയാള്‍ വിദ്യയെ കുത്തുകയുമായിരുന്നു. ഭര്‍ത്താവ് തിരുവനന്തപുരം സ്വദേശി കാരയ്ക്കാ മണ്ഡപം തെക്കേവീട്ടില്‍ യുഗേഷിനെ (45) പോലീസ് അറസ്റ്റ് ചെയ്തു.

തിങ്കളാഴ്ച വൈകീട്ട് അല്‍ഖൂസില്‍ വിദ്യ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ കാര്‍ പാര്‍ക്കിംഗ് മേഖലയില്‍ വെച്ചാണ് സംഭവം. ചൊവ്വാഴ്ച നാട്ടിലേക്ക് വരാനിരിക്കുകയായിരുന്നു വിദ്യ. ഇരുവരും തമ്മില്‍ കുറച്ചായി അസ്വാരസ്യം നിലനിന്നിരുന്നു.