Connect with us

Kerala

നാസിലിനെതിരെ ക്രിമിനല്‍ കേസ് ഫയല്‍ ചെയ്യാനൊരുങ്ങി തുഷാര്‍

Published

|

Last Updated

അജ്മാന്‍: യു എ ഇയില്‍ തനിക്കെതിരെ കേസ് കൊടുത്ത വ്യവസായി നാസില്‍ അബ്ദുല്ലക്കെതിരെ ക്രിമിനല്‍ കേസ് ഫയല്‍ ചെയ്യാനൊരുങ്ങി ബി ഡി ജെ എസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. ഗൂഢാലോചന, കൃത്രിമരേഖ ചമയ്ക്കല്‍ ഉള്‍പ്പടെയുള്ള കുറ്റാരോപണങ്ങള്‍ ഉന്നയിച്ചുള്ള പരാതിയാണ് നല്‍കുക. മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ തടവുശിക്ഷയും നാടുകടത്തലും ലഭിക്കാവുന്ന കുറ്റങ്ങളാണ് നാസിലിനെതിരെ തുഷാര്‍ പരാതിയില്‍ ആരോപിക്കുന്നത്.

തന്നെ കുടുക്കാന്‍ കൃത്രിമരേഖ ഉണ്ടാക്കി കേസ് കൊടുത്തതാണെന്നും തന്റെ അറിവില്ലാതെ മറ്റൊരാളുടെ പക്കല്‍ നിന്ന് ചെക്ക് വാങ്ങിയാണ് അങ്ങിനെ ചെയ്തതെന്നും തുഷാര്‍ പറഞ്ഞു. ഇതില്‍ ഗൂഢാലോചനയുണ്ട്. തന്റെ ലെറ്റര്‍ ഹെഡ് എടുത്തു കൊണ്ടുപോയി അതില്‍ കത്ത് ടൈപ്പ് ചെയ്ത് വ്യാജരേഖയുണ്ടാക്കുകയായിരുന്നു. രേഖ ഫോറന്‍സിക് പരിശോധനക്ക് വിധേയമാക്കിയാല്‍ അത് തെളിയും. യു എ ഇയിലെ നിയമ സംവിധാനങ്ങള്‍ വച്ച് ഇത് വളരെ ഗുരുതരമായ കുറ്റമാണ്. യു എ ഇയിലെ സുതാര്യമായ നിയമ സംവിധാനത്തിന്റെ അടിസ്ഥാനത്തിലാണ് എനിക്ക് 20 ദിവസം കൊണ്ട് തന്നെ നീതി കിട്ടിയത്. തുഷാര്‍ വ്യക്തമാക്കി.

നാസില്‍ നല്‍കിയ കേസില്‍ തുഷാറിനെ അജ്മാന്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും വിശ്വാസ്യയോഗ്യമായ തെളിവുകളില്ലാത്തതിനാല്‍ കോടതി ഹരജി തള്ളുകയായിരുന്നു.