ട്രംപിന്റെ അപ്രീതിക്കിരയായി; യു എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് കളത്തിന് പുറത്ത്

Posted on: September 10, 2019 10:45 pm | Last updated: September 11, 2019 at 10:51 am

വാഷിംഗ്ടണ്‍: യു എസിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടണെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പുറത്താക്കി. ബോള്‍ട്ടണ്‍ മുന്നോട്ടു വെക്കുന്ന നിലപാടുകളും നിര്‍ദേശങ്ങളും അംഗീകരിക്കാനാകാത്തതിനാലാണ് നടപടി സ്വീകരിച്ചതെന്ന് ട്രംപ് വ്യക്തമാക്കി.

തന്റെ ആവശ്യ പ്രകാരം ബോള്‍ട്ടണ്‍ ഇന്ന് രാവിലെ രാജി നല്‍കിയെന്ന് ട്രംപ് വ്യക്തമാക്കി. പദവിയിലേക്ക് പകരക്കാരനെ അടുത്താഴ്ച പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.