ബി ഇ സി ഐ എല്ലിൽ 3,056 ഒഴിവ്

Posted on: September 10, 2019 3:25 pm | Last updated: September 20, 2019 at 8:02 pm


ബ്രോഡ്കാസ്റ്റ് എൻജിനീയറിംഗ് കൺസൾട്ടന്റ്‌സ് ഇന്ത്യ ലിമിറ്റഡിൽ (ബി ഇ സി ഐ എൽ) സ്‌കിൽഡ്, അൺ സ്‌കിൽഡ് മാൻ പവർ, ജൂനിയർ എൻജിനീയർ, മെയിന്റെയിനർ, പ്രോഗ്രാമർ, ടെക്‌നിക്കൽ അസിസ്റ്റന്റ് തസ്തികകളിലായി 3,056 ഒഴിവ്.

ജൂനിയർ എൻജിനീയർ/
മെയിന്റെയിനർ

ജൂനിയർ എൻജിനീയർ, മെയിന്റെയിനർ തസ്തികകളിലേക്ക് ഡൽഹിയിലെ മെട്രോ റെയിൽ അധിഷ്ഠിത കമ്പനിക്ക് വേണ്ടി കരാർ നിയമനത്തിനാണ് അപേക്ഷ ക്ഷണിച്ചത്.
ജൂനിയർ എൻജിനീയർ തസ്തികയിൽ അഞ്ച് ഒഴിവാണുള്ളത്. ഇലക്ട്രിക്കൽ എൻജിനീയറിംഗ്/ തത്തുല്യ വിഷയത്തിൽ ബി ടെക് അല്ലെങ്കിൽ ത്രിവത്സര ഡിപ്ലോമയാണ് യോഗ്യത.
മെയിന്റെയിനർ തസ്തികയിൽ ഇലക്ട്രിക്കൽ, ഫിറ്റർ, ഇലക്‌ട്രോ മെക്കാനിക്ക് വിഭാഗങ്ങളിലായി 42 ഒഴിവാണുള്ളത്. യോഗ്യത: ബന്ധപ്പെട്ട ട്രേഡിൽ നേടിയ ഐ ടി ഐ. രണ്ട് തസ്തികകളിലും 40 വയസ്സാണ് ഉയർന്ന പ്രായം. ജനറൽ, ഒ ബി സി വിഭാഗത്തിന് അഞ്ഞൂറ് രൂപയും പട്ടികജാതി, പട്ടിക വർഗ വിഭാഗത്തിനും ഭിന്നശേഷിക്കാർക്കും 250 രൂപയുമാണ് അപേക്ഷാ ഫീസ്. അവസാന തീയതി സെപ്തംബർ 16. അപേക്ഷാ ഫോമിനും മറ്റ് വിശദ വിവരങ്ങൾക്കും www.becil.com സന്ദർശിക്കുക.

പ്രോഗ്രാമർ/
ടെക്നിക്കൽ അസിസ്റ്റന്റ്

പ്രോഗ്രാമർ, ടെക്‌നിക്കൽ അസിസ്റ്റന്റ്, സോഷ്യൽ മീഡിയ എക്‌സിക്യൂട്ടീവ് തസ്തികകളിലായി ഒമ്പത് ഒഴിവ്. പ്രസ്സ് ഇൻഫർമേഷൻ ബ്യൂറോയിൽ കരാർ അടിസ്ഥാനത്തിലാണ് നിയമനം.

പ്രോഗ്രാമർ: കൊൽക്കത്ത (ഒന്ന്)- യോഗ്യത: കമ്പ്യൂട്ടർ സയൻസിൽ ബി ടെക് അല്ലെങ്കിൽ ഐ ടി, എം സി എ. പ്രാദേശിക ഭാഷയിൽ പരിജ്ഞാനം അഭിലഷണീയം. ടെക്‌നിക്കൽ അസിസ്റ്റന്റ്: തിരുവനന്തപുരം (ഒന്ന്)- യോഗ്യത: അംഗീകൃത സ്ഥാപനത്തിൽ നിന്ന് ഇൻഫർമേഷൻ ടെക്‌നോളജി/ കമ്പ്യൂട്ടർ സയൻസ്/ ഇലക്‌ട്രോണിക് ടെലികമ്മ്യൂണിക്കേഷൻ/ ഇലക്ട്രിക്കൽ എന്നിവയിൽ ത്രിവത്സര ഡിപ്ലോമ. അല്ലെങ്കിൽ ബി എസ് സി ഫിസിക്‌സ്/ ഇലക്‌ട്രോണിക്‌സ്. ഒരു വർഷത്തെ പ്രവൃത്തി പരിചയം. പ്രാദേശിക ഭാഷ അറിയണം.

സോഷ്യൽ മീഡിയ എക്‌സിക്യൂട്ടീവ്: ഡൽഹി, ഹൈദരാബാദ്, ചെന്നൈ, ചണ്ഡീഗഢ്, ലക്‌നോ, കൊൽക്കത്ത, ഭുവനേശ്വർ എന്നിവിടങ്ങളിൽ ഓരോ ഒഴിവ്. യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം. ഇംഗ്ലീഷും പ്രാദേശിക ഭാഷയും അറിയണം. ഒരു വർഷത്തെ പ്രവൃത്തി പരിചയം. അപേക്ഷാ ഫീസ www.becil.com എന്ന വെബ്‌സൈറ്റിൽ ലഭിക്കും. അവസാന തീയതി സെപ്തംബർ 17. വിശദ വിവരങ്ങൾക്ക് വെബ്‌സൈറ്റ് സന്ദർശിക്കുക.
സ്കിൽഡ്/
അൺ സ്കിൽഡ് സ്റ്റാഫ്
സ്‌കിൽഡ്, അൺ സ്‌കിൽഡ് മാൻപവർ തസ്തികയിലെ മൂവായിരം ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിൽ ഉത്തർ പ്രദേശിലാണ് നിയമനം.
സ്‌കിൽഡ് മാൻപവർ: യോഗ്യത: ഇലക്ട്രിക്കൽ/ വയർമാൻ ട്രേഡിൽ ഐ ടി ഐ (എൻ സി വി ടി/ എസ് സി വി ടി അംഗീകൃതം). അല്ലെങ്കിൽ എൻജിനീയറിംഗിൽ ഹയർ ടെക്‌നിക്കൽ ഡിഗ്രി ഡിപ്ലോമ. ഹിന്ദിയും ഇംഗ്ലീഷും എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം. ഇലക്ട്രിക്കൽസിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയം. പ്രായം 18- 45.

അൺ സ്‌കിൽഡ് മാൻപവർ: യോഗ്യത: എട്ടാം ക്ലാസ് പ്ലാസ്സ് അല്ലെങ്കിൽ തത്തുല്യം. ഹിന്ദിയിൽ എഴുതാനും വായിക്കാനും ഇംഗ്ലീഷിൽ വായിക്കാനും അറിഞ്ഞിരിക്കണം. ഇലക്ട്രിക്കൽ സിസ്റ്റത്തിൽ ഒരു വർഷത്തെ പരിചയം. പ്രായം 18- 45.
ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

അപേക്ഷയോടൊപ്പം വിദ്യാഭ്യാസ, പ്രവൃത്തി പരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, രണ്ട് പാസ്‌പോർട്ട്‌സൈസ് ഫോട്ടോ, പാൻ കാർഡ്, ആധാർ കാർഡ് എന്നിവ അപ്‌ലോഡ് ചെയ്യണം. അഞ്ഞൂറ് രൂപയാണ് അപേക്ഷാ ഫീസ്. എസ് സി, എസ് ടി വിഭാഗക്കാർ 250 രൂപ അടച്ചാൽ മതി. അവസാന തീയതി സെപ്തംബർ 16. വിശദ വിവരങ്ങൾക്ക് www.becil.com സന്ദർശിക്കുക.