Connect with us

Malappuram

മുഹർറം ആത്മീയ സമ്മേളനം നാളെ സ്വലാത്ത് നഗറിൽ

Published

|

Last Updated

മലപ്പുറം: മഅ്ദിൻ അക്കാദമി സംഘടിപ്പിക്കുന്ന മുഹർറം ആത്മീയ സമ്മേളനം നാളെ സ്വലാത്ത് നഗറിൽ നടക്കും. മുഹറം ഒന്ന് മുതൽ മഅ്ദിൻ ക്യാമ്പസിൽ നടന്നു വരുന്ന വിവിധ പരിപാടികളുടെ സമാപനം കൂടിയാണ് സംഗമം. ഫസ്റ്റ് ഓഫ് മുഹർറം, ഹിജ്‌റ സെമിനാർ, ഗോളശാസ്‍ത്ര ശിൽപ്പശാല, സ്‌കൂൾ ഓഫ് ഖുർആൻ, ക്വിസ് മത്സരങ്ങൾ, മെസ്സേജ് ഡിസ്‌പ്ലേ, കാരുണ്യ കിറ്റ് വിതരണം തുടങ്ങി പരിപാടികളാണ് ക്യാമ്പയിനിന്റെ ഭാഗമായി സംഘടിപ്പിച്ചത്.
ഇന്നും നാളെയും വനിതകൾക്കായി രാവിലെ ഒന്പത് മുതൽ ഉച്ചക്ക് ഒന്ന് വരെ ഹോം സയൻസ് ക്ലാസും പ്രാർഥനാ മജ്‌ലിസും നടക്കും. മഹ്ളറത്തുൽ ബദ്‌രിയ്യക്ക് സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ നേതൃത്വം നൽകും. സ്‌കൂൾ ഓഫ് ഖുർആൻ ഡയറക്‍ടർ അബൂബക്കർ സഖാഫി അരീക്കോട് പ്രഭാഷണം നടത്തും.

നാളെ രാവിലെ ഒന്പതിന് സമാപന സമ്മേളനത്തിന് തുടക്കമാകും. ഖുർആൻ പാരായണം, സ്വലാത്ത്, മുഹർറം പത്തിലെ പ്രത്യേക ദിക്‌റുകൾ, പ്രാർഥനകൾ, ചരിത്ര സന്ദേശ പ്രഭാഷണം, സമൂഹ നോമ്പുതുറ നടക്കും. പ്രാർഥനകൾക്കും മജ്‌ലിസുകൾക്കും മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്‌റാഹീമുൽ ഖലീലുൽ ബുഖാരി നേതൃത്വം നൽകും. പ്രമുഖ സാദാത്തുക്കളും പണ്ഡിതരും സംബന്ധിക്കുന്ന പരിപാടിയിൽ കാൽ ലക്ഷം പേർക്കുള്ള നോമ്പുതുറയൊരുക്കും. വിവരങ്ങൾക്ക്: 9633158822, 9645600072, 9645338343.

വാർത്താ സമ്മേളനത്തിൽ സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, ദുൽഫുഖാർ അലി സഖാഫി, അബ്ദുസ്സമദ് ഹാജി മൈലപ്പുറം, ഖാലിദ് സഖാഫി പങ്കെടുത്തു.