നൗഷാദ് വധം; മുഖ്യ ആസൂത്രകന്‍ തമിഴ്‌നാട്ടില്‍ പിടിയില്‍

Posted on: September 8, 2019 10:04 pm | Last updated: September 9, 2019 at 12:38 pm
കൊല്ലപ്പെട്ട നൗഷാദ്

തൃശൂര്‍: കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റായിരുന്ന പുന്ന നൗഷാദിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍കൂടി അറസ്റ്റില്‍. കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകനായ പുന്ന അറക്കല്‍ ജമാലുദ്ദീനാണ്(കാരി ഷാജി-49) പിടിയിലായത്.

പോപ്പുലര്‍ ഫ്രണ്ട് ചാവക്കാട് ഏരിയ പ്രസിഡന്റായ ഷാജിയെ തമിഴ്‌നാട്ടില്‍ നിന്നാണ് പോലീസ് പിടികൂടിയത്. ഇയാള്‍ക്കെതിരെ പോലീസ് നേരത്തെ ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കിയിരുന്നു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ആറായി.ജൂലൈ 30നാണ് 15 അംഗ സംഘം ഏഴ് ബൈക്കുകളിലെത്തി നൗഷാദ് ഉള്‍പ്പെടെ നാലുപേരെ വെട്ടിപ്പരുക്കേല്‍പ്പിച്ചത്. ചികിത്സയിലിരിക്കെ നൗഷാദ് 31ന് മരിച്ചു.