Connect with us

Gulf

മെട്രോ ദശവര്‍ഷ നിറവില്‍

Published

|

Last Updated

ദുബൈ: 2009 സെപ്റ്റംബര്‍ 9 ന് രാത്രി 9 മണിക്ക് 9-ാം മിനിറ്റിന്റെ 9-ാം സെക്കന്‍ഡിലായിരുന്നു ആ ചരിത്ര മുഹൂര്‍ത്തം. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ദുബൈ മെട്രോ ഉദ്ഘാടനം ചെയ്തു. നോള്‍ കാര്‍ഡ് ടാപ്പു ചെയ്തായിരുന്നു ഉദ്ഘാടനം. മേഖലയിലെ ആദ്യത്തെ, ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഡ്രൈവറില്ലാ മെട്രോ റെയില്‍ ഗതാഗത സംവിധാനം അങ്ങിനെ ഓദ്യോഗികമായി ആരംഭിച്ചു
ആവേശം സ്പഷ്ടമായിരുന്നു. ആകാശം പ്രകാശിച്ചു.

ചരിത്രസംഭവത്തിന് സാക്ഷ്യം വഹിക്കാന്‍ ആളുകള്‍ തടിച്ചുകൂടി. മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരും വിശിഷ്ടാതിഥികളും വി ഐപികളും മാധ്യമപ്രവര്‍ത്തകരും ചുകപ്പ് പാതയില്‍ മാള്‍ ഓഫ് എമിറേറ്റ്‌സ് സ്റ്റേഷനില്‍ നിന്ന് റാശിദിയ സ്റ്റേഷനിലേക്ക് കന്നി മെട്രോ യാത്ര നടത്തി. ഉദ്ഘാടന ഓട്ടത്തിന് ശേഷം ഒരു ദശാബ്ദത്തിനുശേഷം ജനജീവിതത്തിന്റെ ഒഴിച്ചുകൂടാന്‍ പറ്റാത്ത ഭാഗമായി മെട്രോ മാറ്റിമറിച്ചുവെന്നതില്‍ സംശയമില്ല. സുരക്ഷിതവും സുഗമവുമായ ഗതാഗതം നല്‍കിക്കൊണ്ട് ദുബൈയിലെ സുപ്രധാന ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന ഒരു പൊതുഗതാഗത സംവിധാനത്തിന്റെ നട്ടെല്ലായി. താമസക്കാര്‍ക്കും വിനോദ സഞ്ചാരികള്‍ക്കും ഗുണകരമായി.