സൗത്ത് എഷ്യന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടനുള്ള പുരസ്‌കാരം ഇന്ദ്രന്‍സിന്

Posted on: September 7, 2019 7:49 pm | Last updated: September 8, 2019 at 10:22 am

സിംഗപ്പൂര്‍: ഈ വര്‍ഷത്തെ സൗത്ത് എഷ്യന്‍ ഫിലിം ഫെസ്റ്റിവലിന്റെ മികച്ച നടനുള്ള പുരസ്‌ക്കാരം ഇന്ദ്രന്‍സിന്.
ഡോക്ടര്‍ ബിജു സംവിധാനം ചെയ്ത വെയില്‍മരങ്ങള്‍ എന്ന ചിത്രത്തിലെ അഭിനയിത്തിനാണ് പുരസ്‌കാരം. ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് ഇന്ദ്രന്‍സിന് അന്താരാഷ്ട്ര ഫിലിംഫെസ്റ്റിവലില്‍ പുരസ്‌കാരം ലഭിക്കുന്നത്. നേരത്തെ ഷാങ്ഹായ് ചലചിത്രമേളയിലും ഇന്ദ്രന്‍സിന് അംഗീകാരം ലഭിച്ചിരുന്നു. ഷാങ്ഹായ് രാജ്യാന്തര ചലച്ചിത്രമേളയില്‍ ഔട്ട്സ്റ്റാന്‍ഡിംഗ് ആര്‍ട്ടിസ്റ്റിക് അച്ചീവ്‌മെന്റ് അവാര്‍ഡാണ് ഇന്ദ്രന്‍സിന് ലഭിച്ചത്.

കേരളത്തില്‍ നിന്ന് ഹിമാചലിലേക്ക് പലായനം ചെയ്യപ്പെട്ട ദളിത് കുടുംബത്തിന്റെ കഥ പറയുന്ന സിനിമയാണ് വെയില്‍മരങ്ങള്‍.