കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ തിരഞ്ഞെടുപ്പ് ഇന്ന്

Posted on: September 4, 2019 9:44 am | Last updated: September 4, 2019 at 1:11 pm

കണ്ണൂര്‍: കണ്ണൂര്‍ കോര്‍പ്പറേഷനില്‍ പുതിയ മേയര്‍ക്കായി ഇന്ന് തെരഞ്ഞെടുപ്പ് നടക്കും. ഇടത് മുന്നണിയുടെ മേയര്‍ ഇ പി ലത അവിശ്വാസ പ്രമേയത്തിലൂടെ പുറത്തായ സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ്. കോണ്‍ഗ്രസ് നേതാവ് സുമാ ബാലകൃഷ്ണനാണ് യുഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥി.

മുന്‍ മേയര്‍ ഇ പി ലത തന്നെയാണ് ഇടത് സ്ഥാനാര്‍ഥി. പി കെ രാകേഷ് ഇടത് മുന്നണിക്ക് നല്‍കിയ പിന്തുണ പിന്‍വലിച്ച് യുഡിഎഫിനൊപ്പം ചേര്‍ന്നതോടെ 28 അംഗങ്ങളുടെ ഭൂരിപക്ഷത്തോടെ യുഡിഎഫ് കോര്‍പ്പറേഷന്‍ ഭരണം പിടിച്ചെടുക്കുകയായിരുന്നു. ഇടത് മുന്നണിക്കാകട്ടെ ഒരംഗം മരിച്ച ഒഴിവ് നിലനില്‍ക്കെ 26 പേരുടെ പിന്തുണയേ ഉള്ളൂ.

ഡെപ്യൂട്ടി മേയര്‍ പി കെ രാകേഷിനെതിരെ ഇടത് മുന്നണി കഴിഞ്ഞ ദിവസം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടിരുന്നു. സുമാ ബാലകൃഷ്ണനെ മേയര്‍ സ്ഥാനത്തേക്ക് തീരുമാനിച്ചതിന്റെ പേരിലായിരുന്നു മുന്‍പ് പി കെ രാകേഷ് മറുകണ്ടം ചാടിയത്.