Connect with us

Ongoing News

ഐഫോണ്‍ 11 സീരീസ് ഉടന്‍ വിപണിയില്‍; വിവരങ്ങള്‍ ചോര്‍ന്നു

Published

|

Last Updated

ആപ്പിള്‍ ഈ വര്‍ഷം പുറത്തിറക്കുന്ന ഐഫോണ്‍ 11 സീരീസില്‍പെട്ട മൂന്ന് സ്മാര്‍ട്ട് ഫോണുകളുടെ വില ഉള്‍പ്പെടെ വിവരങ്ങള്‍ ചോര്‍ന്നു. ഐഫോണ്‍ 11, ഐഫോണ്‍ 11 പ്രോ, ഐഫോണ്‍ 11 പ്രോ മാക്‌സ് എന്നിവയുടെ പ്രധാന സവിശേഷതകളും വിലവിവരങ്ങളുമാണ് ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ പ്രത്യക്ഷപ്പെട്ടത്. സെപ്തംബര്‍ പത്തിന് ഈ ഫോണുകള്‍ ആപ്പിള്‍ ഔദ്യോഗികമായി പ്രഖ്യാപിക്കാനിരിക്കെയാണ് വിവരങ്ങള്‍ പുറത്തായത്. മൂന്ന് മോഡലുകളുടെയും പ്രീ ബുക്കംഗ് സെപ്റ്റംബര്‍ 13 ന് ആരംഭിക്കും. സെപ്റ്റംബര്‍ 20 ന് റീടെയില്‍ സറ്റോറുകളില്‍ ഫോണുകള്‍ ലഭ്യമാകും.

ഐഫോണ്‍ 11 സവിശേഷതകള്‍

828 x 1,792 പിക്‌സല്‍ റെസല്യൂഷനും 326 പിപിഐ പിക്‌സല്‍ ഡെന്‍സിറ്റിയു ഉള്ള ഐഫോണ്‍ 11ന് 6.1 ഇഞ്ച് എല്‍സിഡി ഡിസ്‌പ്ലേയാണ് ഉണ്ടാകുകയെന്ന് മൈഡ്രൈവേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഐഫോണ്‍ എക്‌സ്ആറിന്റെ പിന്‍ഗാമിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഐഫോണ്‍ 11 ന് ത്രീഡി ടച്ചും ആപ്പിള്‍ പെന്‍സില്‍ പിന്തുണയും ഉണ്ടാകില്ല. 4 ജിബി റാമോടു കോടി 64 ജിബി, 256 ജിബി, 512 ജിബി എന്നിങ്ങനെ മൂന്ന് സ്റ്റോറേജ് വേരിയന്റുകളില്‍ ഫോണ്‍ ലഭിക്കും.

ഐഫോണില്‍ ഇതുവരെ കാണാത്ത രണ്ട് പുതിയ കളര്‍ ഓപ്ഷനുകളും ഐഫോണ്‍ 11ല്‍ ഉണ്ടാകും. പര്‍പ്പിള്‍, പച്ച എന്നിവയാണത്. 12 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറയും 12 മെഗാപിക്‌സല്‍ ഡ്യുവല്‍ പിന്‍ ക്യാമറകളും ഫോണിനുണ്ട്. ഫെയ്‌സ് ഐഡി, വൈഫൈ 6 തുടങ്ങിയ ഫീച്ചറുകളുണ് ലഭ്യമാണ്. ഐഫോണ്‍ 11 സീരീസിലെ വിലകുറഞ്ഞ ഫോണിന് 3,110 എംഎഎച്ച് ബാറ്ററി കപ്പാസിറ്റിയാണുള്ളത്. റിവേഴ്‌സ് വയര്‍ലെസ് ചാര്‍ജിംഗിനെ പിന്തുണയ്ക്കുന്ന ഫോണിന് 749 ഡോളര്‍ (ഏകദേശം 54,000 രൂപ) ആണ് ആരംഭ വില നിശ്ചയിച്ചിരിക്കുന്നതെന്നും ഓണ്‍ലൈന്‍ പോര്‍ട്ടല്‍ പറയുന്നു.

ഐഫോണ്‍ 11 പ്രോ, ഐഫോണ്‍ 11 പ്രോ മാക്‌സ് സവിശേഷതകള്‍

ഐഫോണ്‍ എക്‌സ്എസിന്റെ പിന്‍ഗാമിയാ ഐഫോണ്‍ 11 പ്രോക്ക് 5.8 ഇഞ്ച് ഒഎല്‍ഇഡി ഡിസ്‌പ്ലേയാണുള്ളത്. 1,125 x 2,436 പിക്‌സല്‍ റെസല്യൂഷനും 458 പിപി പിക്‌സല്‍ ഡെന്‍സിറ്റിയും ഇതിനുണ്ടാകും. ഐഫോണ്‍ 11 പ്രോ മാക്‌സ് ഐഫോണ്‍ എക്‌സ്എസ് മാക്‌സിന്റെ പിന്‍ഗാമിയാണ്. 6.5 ഇഞ്ച് ഒഎല്‍ഇഡി ഡിസ്‌പ്ലേ, 1,242 x 2,688 പിക്‌സല്‍ റെസല്യൂഷന്‍ 458 പിപി പിക്‌സല്‍ ഡെന്‍സിറ്റി എന്നിവയാണ് സവിശേഷതകള്‍. 6 ജിബി റാമിനൊപ്പം 128 ജിബി, 256 ജിബി, 512 ജിബി എന്നിങ്ങനെ മൂന്ന് സമാന സ്റ്റോറേജ് വേരിയന്റുകളില്‍ ഫോണ്‍ ലഭിക്കും.

---- facebook comment plugin here -----

Latest