അസം: പൗരത്വ പട്ടികയില്‍ നിന്ന് പുറത്തായവര്‍ക്ക് ട്രൈബ്യൂണലിനെ സമീപിക്കാന്‍ നാലുമാസത്തെ സമയം

Posted on: September 2, 2019 5:07 pm | Last updated: September 3, 2019 at 10:29 am

ന്യൂഡല്‍ഹി: അസമില്‍ പ്രസിദ്ധീകരിച്ച ദേശീയ പൗരത്വ രജിസ്റ്ററിന്റെ അന്തിമ പട്ടികയില്‍ നിന്ന് പുറത്തായവര്‍ക്ക് ട്രൈബ്യൂണലിനെ സമീപിക്കാന്‍ നാലുമാസത്തെ സമയം. അന്തിമ പട്ടിക പ്രസിദ്ധീകരിച്ച ആഗസ്റ്റ് 31 മുതലാണ് സമയപരിധി കണക്കാക്കുക. ആഭ്യന്തര മന്ത്രാലയം അറിയിച്ചതാണ് ഇക്കാര്യം.

പട്ടികയില്‍ നിന്ന് പുറത്തായ 19 ലക്ഷം പേര്‍ക്കും ട്രൈബ്യൂണലിന് അപ്പീല്‍ നല്‍കാം. അതിന് എല്ലാവിധ നിയമ സഹായങ്ങളും ലഭ്യമാക്കും. സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി നിലവിലുള്ള 100 ട്രൈബ്യൂണലുകള്‍ക്ക് പുറമെ, 200 ട്രൈബ്യൂണലുകള്‍ കൂടി ഇന്നു മുതല്‍ പ്രവര്‍ത്തനം തുടങ്ങും.