വിദ്യാര്‍ഥികള്‍ക്ക് ആശംസയുമായി കിരീടാവകാശി ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍

Posted on: September 2, 2019 4:29 pm | Last updated: September 2, 2019 at 4:29 pm

അബൂദബി: പുതിയ അധ്യയന വര്‍ഷത്തില്‍ സ്‌കൂളിലേക്ക് എത്തിയ വിദ്യാര്‍ഥികള്‍ക്ക് ആശംസയുമായി കിരീടാവകാശി ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍. പുതിയ അധ്യയന വര്‍ഷത്തിന്റെ തുടക്കത്തോടെ ഊര്‍ജവും പ്രതീക്ഷകളും പുതുക്കപ്പെടുന്നു.

വിദ്യാര്‍ഥികളുടെ വിജയത്തിനായി ഞാന്‍ അല്ലാഹുവിനോട് പ്രാര്‍ഥിക്കുന്നു. അവര്‍ നല്ല മൂല്ല്യങ്ങളുടെ പാത പിന്തുടരുകയും അവരുടെ അറിവ് വികസിപ്പിക്കുകയും ചെയ്യട്ടെ. മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ആശംസ നേരുന്നു. ശൈഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു.