Connect with us

Gulf

മുഹര്‍റം ഒന്നിന് അബൂദബിയില്‍ പാര്‍ക്കിംഗ് സൗജന്യം

Published

|

Last Updated

അബൂദബി: ഹിജ്റ വര്‍ഷാരംഭമായ മുഹര്‍റം ഒന്നിന് അബൂദബിയില്‍ പാര്‍ക്കിംഗ് സൗജന്യമായിരിക്കുമെന്ന് അബൂദബി ഇന്റഗ്രേറ്റഡ് ട്രാന്‍സ്‌പോര്‍ട്ട് സെന്റര്‍ അറിയിച്ചു. മുഹര്‍റം ഒന്ന് മുതല്‍ പിറ്റേന്ന് രാവിലെ എട്ട് വരെയാണ് സൗജന്യ പാര്‍ക്കിംഗ് അനുവദിക്കുക.

രാവിലെ ഒമ്പത് മുതല്‍ പിറ്റേന്ന് രാവിലെ എട്ടു വരെ റസിഡന്റ് പെര്‍മിറ്റ് പാര്‍ക്കിംഗ് ബേ സംബന്ധിച്ച നിയമങ്ങള്‍ പാലിക്കണമെന്ന് ഐ ടി സി ഡ്രൈവര്‍മാരോട് അഭ്യര്‍ഥിച്ചു.

Latest