ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള തീയതി നീട്ടിയിട്ടില്ല

Posted on: August 30, 2019 6:06 pm | Last updated: August 30, 2019 at 6:06 pm

incomeന്യൂഡല്‍ഹി: ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള കാലാവധി ദീര്‍ഘിപ്പിച്ചിട്ടില്ലെന്ന് ആദായനികുതി വകുപ്പ്. ആദായനികുതി റിട്ടേണ്‍ യഥാസമയം സമര്‍പ്പിക്കുന്നതിന് ബുദ്ധിമുട്ട് നേരിടുന്നതിനാല്‍ കാലാവധി ആഗസ്റ്റ് 31ല്‍ നിന്ന് സെപ്തംബര്‍ 30 വരെ നീട്ടിയെന്ന പേരില്‍ പ്രചരിക്കുന്ന സര്‍ക്കുലര്‍ വ്യാജമാണെന്നും അധികൃതര്‍ അറിയിച്ചു.

നികുതി ദായകര്‍ ആഗസ്റ്റ് 31ന് മുമ്പ് തന്നെ നികുതി റിട്ടേണ്‍ സമര്‍പ്പിക്കണമെന്നും അധികൃതര്‍ അറിയിച്ചു.