Connect with us

National

അമിത് ഭായ് നിങ്ങളാണ് യഥാര്‍ഥ ഉരുക്ക് മനുഷ്യന്‍: മുകേഷ് അംബാനി

Published

|

Last Updated

ഗാന്ധിനഗര്‍: കേന്ദ്ര സര്‍ക്കാറിലെ രണ്ടാമനും ആഭ്യന്തരമന്ത്രിയുമായി അമിത് ഷായെ വേദിയിലിരുത്തി പുകഴ്ത്തി രാജ്യത്തെ ഏറ്റവും സമ്പന്നനായ മുകേഷ് അംബാനി. ഗാന്ധിനഗറില്‍ പണ്ഡിറ്റ് ദീന്‍ദയാല്‍ പെട്രോളിയം സര്‍വ്വകലാശാലയിലെ ബിരുദദാന ചടങ്ങിലാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ അമിത് ഷായെ പ്രശംസകൊണ്ട് മൂടിയത്.

അമിത് ഭായ് നിങ്ങളൊരു കര്‍മ യോഗിയാണ്. രാജ്യത്തെ യഥാര്‍ഥ ഉരുക്ക് മനുഷ്യന്‍. ഗുജറാത്തും ഇപ്പോള്‍ ഇന്ത്യയും നിങ്ങളെ പോലൊരു നേതാവിനെ ലഭിച്ച് അനുഗ്രഹീതരായിരിക്കുന്നു. ഇന്ത്യയിപ്പോള്‍ സുരക്ഷിത കരങ്ങളിലാണ്. നിങ്ങളുടെ ലക്ഷ്യങ്ങള്‍ക്ക് മുന്നിലെ പ്രതിസന്ധികളില്‍ തളരരുത്. വലിയ സ്വപ്നങ്ങള്‍ കാണാന്‍ മടി കാണിക്കരുത് – മുകേഷ് അംബാനി പറഞ്ഞു.

സര്‍ദാര്‍ വല്ലഭായ് പട്ടേലിനെയാണ് ചരിത്രത്തില്‍ ഉരുക്കു മനുഷ്യന്‍ എന്ന് വിളിക്കുന്നത്. എന്നാല്‍ അമിത് ഷായാണ് യാഥാര്‍ഥ ഉരുക്ക് മനുഷ്യന്‍ എന്ന രീതിയിലാണ് അംബാനി പ്രസംഗിച്ചത്.ഇന്ത്യയെ അഞ്ച് ട്രില്യണ്‍ ഡോളര്‍ ജി ഡി പിയുള്ള രാജ്യമാക്കി വളര്‍ത്താനുള്ള നരേന്ദ്രമോദി സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയും അംബാനി പ്രസംഗത്തില്‍ വാഗ്ദാനം ചെയ്തു.