കര്‍ണാടക അതിര്‍ത്തിയില്‍ മലയാളി വെടിയേറ്റ് മരിച്ച നിലയില്‍

Posted on: August 30, 2019 10:39 am | Last updated: August 30, 2019 at 3:06 pm

കാഞ്ഞങ്ങാട്: കേരള- കര്‍ണാടക അതിര്‍ത്തി വനപ്രദേശമായ പാണത്തൂര്‍ എള്ളുകൊച്ചിയില്‍ മലയാളി യുവാവിനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പാണത്തൂര്‍ ചെത്തുംങ്കയം സ്വദേശി ഗണേഷ് എന്നയാളാണ് മരിച്ചത്.

ഇന്ന് പുലര്‍ച്ചെയാണ് മൃതദേഹം കണ്ടെത്തിയത്. ഗണേഷിന് എങ്ങിനെ വെടിയേറ്റു എന്ന കാര്യം അന്വേഷിക്കുന്നെന്ന് പോലീസ് അറിയിച്ചു. ആറ് മാസങ്ങള്‍ക്ക് മുമ്പ് ഇതേ സ്ഥലത്ത് വച്ചു മറ്റൊരാളെയും വേടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.