Kerala
പാലാ സ്ഥാനാര്‍ഥിത്വം: ജോസ് കെ മാണി വിഭാഗം യോഗം ഇന്ന്

കോട്ടയം: പാലയിലെ ഉപതിരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാര്‍ഥി ആരെന്നത് സംബന്ധിച്ച് പാര്‍ട്ടിക്കുള്ളില്‍ രൂക്ഷ അഭിപ്രായ വിത്യാസം നിലനില്‍ക്കെ കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം സ്റ്റിയറിംഗ് കമ്മിറ്റി ഇന്ന് ചേരും. ഉച്ചയ്ക്ക് ശേഷം രണ്ടിന് പാലായിലാണ് യോഗം. ജോസ് കെ മാണിയുടെ ഭാര്യ നിഷ ജോസ് കെ മാണിയെ മത്സരിപ്പിക്കാനുള്ള നീക്കം ശക്തമാണ്.
എന്നാല്‍ ഇതിനെതിരെ പി ജെ ജോസഫ് അനുകൂലികളുടെ നീക്കവും ശക്തമാക്കിയിട്ടുണ്ട്. മാണി കുടുംബത്തിനുള്ളില്‍ നിന്ന് മറ്റൊരാളെ കണ്ടെതതാനും ശ്രമമുണ്ട്. സ്ഥാനാര്‍ഥിയെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ യു ഡി എഫിനുള്ളിലും പ്രശ്‌നങ്ങള്‍ തുടങ്ങിയിട്ടുണ്ട്. ഈ ഒരു സാഹചര്യത്തിലാണ് ജോസ് കെ മാണി വിഭാഗത്തിന്റെ നിര്‍ണായക സ്റ്റിയറിംഗ് കമ്മിറ്റി യോഗം ഇന്ന് നടക്കുന്നത്.
പാലായില്‍ സ്ഥാനാര്‍ഥി ആരാകാണം എന്ന കാര്യത്തില്‍ പാര്‍ട്ടി അംഗങ്ങളുടെ അഭിപ്രായം അറിയുകയാണ് ലക്ഷ്യം. നേതാക്കളെ പുറത്താക്കിയതിനെതിരെ ജോസ് വിഭാഗം പി ജെ ജോസഫിനെതിരെ നല്‍കിയ ഹരജിയും കോട്ടയം മുന്‍സിഫ് കോടതി ഇന്ന് പരിഗണിക്കും.