കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര കാര്യം; മറ്റൊരു വിദേശ രാജ്യവും ഇടപെടേണ്ട: രാഹുല്‍ ഗാന്ധി

Posted on: August 28, 2019 10:06 am | Last updated: August 28, 2019 at 1:06 pm

ന്യൂഡല്‍ഹി: കശ്മീര്‍ വിഷയം ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്ന് കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇക്കാര്യത്തില്‍ പാക്കിസ്ഥാന്‍ എന്നല്ല മറ്റൊരു വിദേശ രാജ്യവും ഇടപെടേണ്ട യാതൊരു കാര്യവുമില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.ട്വിറ്ററിലൂടെയാണ് രാഹുല്‍ ഗാന്ധി നിലപാട് വ്യക്തമാക്കിയത്.

ഞാന്‍ കേന്ദ്ര സര്‍ക്കാരിനോട് പല കാര്യത്തിലും വിയോജിക്കുന്ന ആളാണ്. പക്ഷെ ഇക്കാര്യം ഞാന്‍ വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു. കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര കാര്യമാണ്. അതില്‍ പാക്കിസ്ഥാനെന്നല്ല ഒരു വിദേശ രാജ്യത്തിനും റോളില്ല. ജമ്മു കശ്മീരില്‍ സംഘര്‍ഷം നടക്കുന്നുണ്ട്. അതിന് കാരണം പാക്കിസ്ഥാനാണ്. ലോകത്താകമാനം ഭീകരവാദം പരത്തുന്ന പ്രധാനികളാണ് പാക്കിസ്ഥാനെന്നും രാഹുല്‍ ഗാന്ധി ട്വീറ്റില്‍ ആരോപിച്ചു.