Connect with us

Gulf

സൈഫ് അഹ്മദ് അല്‍ ഗുറൈറിനു ആയിരങ്ങളുടെ അന്ത്യയാത്രമൊഴി

Published

|

Last Updated

ദുബൈ : ഇന്നലെ മരണപ്പെട്ട പ്രമുഖ ഇമാറാത്തി വ്യവസായിയും അല്‍ ഗുറൈര്‍ ഗ്രൂപ്പ് സ്ഥാപകനുമായ സൈഫ് അഹമ്മദ് അല്‍ ഗുറൈറിന് ആയിരങ്ങളുടെ അന്ത്യ യാത്ര മൊഴി. കബറടക്ക ചടങ്ങുകളിലും പ്രാര്‍ത്ഥനയിലും നൂറുകണക്കിന് സ്വദേശി പ്രമുഖരും ഭരണ രംഗത്തെ വിശിഷ്ട വ്യക്തികളും സംബന്ധിച്ചു.

ദുബൈ എന്ന വിശ്വവിഖ്യാത ഭൂമി ബിസിനസ് സാമ്രാജ്യങ്ങളിലൂടെ കെട്ടിപ്പടുക്കാനും പലര്‍ക്കും കച്ചവട വീഥിയില്‍ വഴി കാണിച്ചു കൊടുക്കുകയും ചെയ്ത അതികായനെയാണ് അറബ് സമൂഹത്തിന് നഷ്ടമായത്. പിതാവായ അഹമ്മദ് അല്‍ ഗുറൈര്‍ന്റെ വഴിയേ ബിസിനസ്സില്‍ ആയിരുന്നു ശ്രദ്ധ. കടലില്‍ മുത്ത് വാരലിലായിരുന്നു തുടക്കം. ഒരു മാസം മുതല്‍ നാലുമാസം വരെ കടലില്‍ ചെലവഴിച്ച് അത്യധ്വാനം ചെയ്ത് കൊണ്ടാണ് ബിസിനസ് മേഖലയില്‍ അതികായനായത്. മധ്യപൂര്‍വേഷ്യയിലെ ഏറ്റവും പ്രമുഖ ബിസിനസ് ഗ്രൂപ്പുകളിലൊന്നായി അല്‍ ഗുറൈര്‍ ഗ്രൂപ്പിനെ വളര്‍ത്തിയെടുത്തതില്‍ സ്ഥാപകനായ അദ്ദേഹത്തിന്റെ പങ്ക് വലുതാണ്.

ഖുസൈസ് ശുഹദാ മസ്ജിദില്‍ ആയിരങ്ങള്‍ പങ്കെടുത്ത മയ്യിത്ത് നിസ്‌കാരത്തിന് ദുബൈ ഗ്രാന്‍ഡ് മുഫ്തി ഡോ. അഹ്മദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ ഹദ്ദാദ് നേതൃത്വം നല്‍കി. അജ്മാന്‍ ഭരണാധികാരിയും സുപ്രീം കൗണ്‍സില്‍ അംഗവുമായ ഹിസ് ഹൈനസ് ശെയ്ഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍ നുഐമി, റാസ് അല്‍ ഖൈമ ഭരണാധികാരിയും സുപ്രീം കൗണ്‍സില്‍ അംഗവുമായ ശൈഖ് സൗദ് ബിന്‍ സഖര്‍ അല്‍ ഖാസിമി, യു എ ഇ സഹിഷ്ണുതാകാര്യ മന്ത്രി ശൈഖ് നഹ്‌യാന്‍ ബിന്‍ മുബാറക് അല്‍ നഹ്‌യാന്‍, ശൈഖ് ശാഹ് ജഹാന്‍ അഫ്ഗാനിസ്ഥാന്‍, ഔഖാഫ് പ്രതിനിധികള്‍ തുടങ്ങിയ പണ്ഡിതരും ജുമുഅ അല്‍ മാജിദ്, അല്‍ ഹബ്ത്തൂര്‍ തുടങ്ങിയ വാണിജ്യ പ്രമുഖരും സംബന്ധിച്ചു. കബറടക്ക ശേഷം ഫാതിഹ ഓതി കൂട്ടമായി ദുആ ചെയ്താണ് അറബ് സമൂഹം പിരിഞ്ഞത്.
സൈഫ് ബിന്‍ അഹ്മദ് അല്‍ ഗുറൈറിന്റെ നിര്യാണത്തില്‍ ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ അനുശോചനം രേഖപ്പെടുത്തി.

---- facebook comment plugin here -----

Latest