പി വി സിന്ധുവിന് പ്രധാന മന്ത്രിയുടെ അഭിനന്ദനം

Posted on: August 27, 2019 4:04 pm | Last updated: August 27, 2019 at 5:31 pm

ന്യൂഡല്‍ഹി: ലോക ബാഡ്മിന്റണ്‍ കിരീടം സ്വന്തമാക്കിയ പി വി സിന്ധുവിനെ പ്രധാന മന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. സ്വര്‍ണ മെഡലും യശസ്സും ഇന്ത്യക്ക് സമ്മാനിച്ച അഭിമാന താരമാണ് സിന്ധുവെന്ന് പ്രധാന മന്ത്രി ട്വീറ്റ് ചെയ്തു. പരിശീലകന്‍ ഗോപീചന്ദിനൊപ്പമാണ് സിന്ധു പ്രധാന മന്ത്രിയെ സന്ദര്‍ശിക്കാനെത്തിയത്.

നേരത്തെ, കായിക മന്ത്രി കിരണ്‍ റിജിജുവിനെ ഇരുവരും കണ്ടിരുന്നു. രാജ്യത്തേക്ക് ലോക ബാഡ്മിന്റണ്‍ സ്വര്‍ണം കൊണ്ടുവന്ന സിന്ധുവിന് 10 ലക്ഷം രൂപയുടെ ചെക്ക് കിരണ്‍ റിജിജു സമ്മാനിച്ചു. സിന്ധുവിനെ പ്രശംസിച്ച മന്ത്രി രാജ്യത്തിനായി കൂടുതല്‍ നേട്ടങ്ങള്‍ കൊയ്യാന്‍ സാധിക്കട്ടെയെന്ന് ആശംസിച്ചു.

ജപ്പാന്റെ നൊസോമി ഒക്കുഹാരയെ കീഴടക്കിയാണ് (സ്‌കോര്‍: 21-7, 21-7) സിന്ധു ഉജ്ജ്വല നേട്ടം സ്വന്തമാക്കിയത്. ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് സിന്ധു.