വിധിയില്‍ പൂര്‍ണ തൃപ്തിയെന്ന് എസ് പി ഹരിശങ്കര്‍

Posted on: August 27, 2019 12:43 pm | Last updated: August 27, 2019 at 12:43 pm

കോട്ടയം: കെവിന്‍ വധക്കേസില്‍ പത്ത് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം ലഭിച്ചത് അന്വേഷണ സംഘത്തിന്റെ വിജയമാണെന്ന് മുഖ്യ അന്വേഷ ഉദ്യോഗസ്ഥനായിരുന്ന എസ് പി ഹരിശങ്കര്‍. ഒരു കൊലപാതകക്കേസ്, അതില്‍ ദൃക്‌സാക്ഷികളില്ലാതെ സാഹചര്യ തെളിവുകളും സയന്റിഫിക് തെളിവുകളുടേയും ടെക്‌നിക്കല്‍ എവിഡന്‍സസിന്റേയും മാത്രം അടിസ്ഥാനത്തില്‍ വന്നിരിക്കുന്ന ശിക്ഷാവിധിയാണ്. തീര്‍ച്ചയായും അന്വേഷണ ഉദ്യോഗസ്ഥന് സംതൃപ്തി തരുന്ന വിധിയാണിത്.

വിധി പൂര്‍ണമായും കോടതിയുടെ തീരുമാനമാണ്. പോലീസിന്റേയും പ്രോസിക്യൂഷന്റേയും റോള്‍ എന്നുപറയുന്നത് നമ്മള്‍ എഫ് ഐ ആറില്‍ പറഞ്ഞിരിക്കുന്ന വകുപ്പുകള്‍ തെളിയിക്കുക എന്നതാണ്. അത് തെളിയിച്ചു കഴിഞ്ഞതോടെ പോലീസിന്റേയും പ്രോസിക്യൂഷന്റേയും റോള്‍ ഏതാണ്ട് കഴിഞ്ഞു. ശിക്ഷാവിധിയെന്ന് പറയുന്നത് ഒരുപാട് കാര്യങ്ങള്‍ പരിഗണിച്ചു കഴിഞ്ഞ ശേഷം വരുന്ന ഒന്നാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.