ചെയര്‍മാന്‍സ്ഥാനം: ജോസ് കെ മാണിയുടെ അപ്പീലില്‍ വിധി ഇന്ന്

Posted on: August 27, 2019 11:12 am | Last updated: August 27, 2019 at 11:12 am

കോട്ടയം: കേരള കോണ്‍ഗ്രസിന്റെ ചെയര്‍മാന്‍ സ്ഥാനം സംബന്ധിച്ച് ജോസഫ് വിഭാഗം നല്‍കിയ സ്റ്റേ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ജോസ് കെ മാണി എം പി നല്‍കിയ അപ്പീലില്‍ കട്ടപ്പന സബ് കോടതി ഇന്ന് വിധി പറയും. കേസിലെ വാദം ശനിയാഴ്ച പൂര്‍ത്തിയായിരുന്നു.

ചെയര്‍മാന്‍ കെ എം മാണിയുടെ മരണത്തിന് പിന്നാലെയാണ് ഒരു വിഭാഗം ജോസ് കെ മാണിയെ ചെയര്‍മാനായി തെരഞ്ഞെടുത്തത്. ഇതിനെതിരെ പി ജെ ജോസഫ് വിഭാഗം ഇടുക്കി മുന്‍സിഫ് കോടതിയില്‍നിന്ന് സ്റ്റേ നേടി. ഇതേത്തുടര്‍ന്നാണ് ജോസ് കെ മാണിവിഭാഗം അപ്പീല്‍ നല്‍കിയത്.

പാല ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ കോടതിവിധി ആകാംക്ഷയോടെയാണ് ഇരുവിഭാഗവും യു ഡി ഫും കാണുന്നത്.