National
പി ചിദംബരത്തിന്റെ കസ്റ്റഡി കാലാവധി നാല് ദിവസം കൂടി നീട്ടി

ന്യൂഡല്‍ഹി: ഐ എന്‍ എക്‌സ് മീഡിയ കേസില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ധനമന്ത്രിയമുായ പി ചിദംബരത്തിന്റെ റിമാന്‍ഡ് കാലാവധി നീട്ടി. മറ്റ് പ്രതികള്‍ക്കൊപ്പം ചോദ്യം ചെയ്യണമെന്ന സി ബി ഐ ആവശ്യം പരിഗണിച്ചാല്‍ പ്രത്യേക സി ബി ഐ കോടതി നാല് ദിവസത്തേക്ക്കൂടി കസ്റ്റഡി നീട്ടിനല്‍കിയത്. ഇതോടെ ഈ മാസം 30വരെ ചിദംബരത്തെ സി ബി ഐക്ക് ചോദ്യം ചെയ്യാനാകും.
ജാമ്യത്തിനായി ഏത് ഉപാധിയും കോടതിക്ക് വെക്കാമെന്നും അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് തോന്നിയാല്‍ ജാമ്യം റദ്ദാക്കാമെന്നും ചിദംബരത്തിന്റെ അഭിഭാഷകനായ കബില്‍ സിബല്‍ കോടതിയെ അറിയിച്ചിരുന്നു. ചിദംബരത്തിനെതിരെ തെളിവില്ലെന്നും എഫ് ഐ ആറില്‍ പേരില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ ഇതുവരെ ചിദംബരം അന്വേഷണത്തോട് സഹകരിച്ചിട്ടില്ലെന്നും മറ്റ് പ്രതികള്‍ക്കൊപ്പം അദ്ദേഹത്തെ ചോദ്യം ചെയ്യണമെന്നും സി ബി ഐ ആവശ്യപ്പെട്ടു. ഇത് പരിഗണിച്ചാണ് കോടതി റിമാന്‍ഡ് കാലാവധി നീട്ടിനല്‍കിയത്.
മുന്‍കൂര്‍ ജാമ്യം നിഷേധിച്ച ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരെ ചിദംബരം സമര്‍പ്പിച്ച ഹരജി ഇന്ന് രാവിലെ സുപ്രീം കോടതി തള്ളിയിരുന്നു. പ്രതി അറസ്റ്റിലായതോടെ മുന്‍കൂുര്‍ ജാമ്യാപേക്ഷിക്ക് പ്രസക്തിയില്ലെന്ന് സമര്‍പ്പിച്ചാണ് ഹരജി തള്ളിയത്. ജാമ്യത്തിനായി വിചാരണ കോടതിയെ സമീപിക്കാമെന്നും പറഞ്ഞിരുന്നു.