Connect with us

Ongoing News

മാപ്പിളകവികളുടെ സ്മരണയിൽ പ്രധാനകവാടം

Published

|

Last Updated

പ്രധാന കവാടം

താനാളൂർ: പോയകാല പ്രതിഭകളെയും അവരുടെ രചനകളെയും പരിചയപ്പെടുത്തി പ്രധാന കവാടം ആകർഷണീയമായി. അരീകാട് അഹ്മദ് കുട്ടി മൊല്ലയുടെ ഖൈബർ പടപ്പാട്ടും താനൂർ മച്ചിങ്ങലകത്ത് മൊയ്തീൻ മൊല്ലയുടെ മക്കംഫത്ഹുമടക്കമുള്ള കൃതികളാണ് കവാടത്തിൽ പരിചയപ്പെടുത്തിയത്.

മാപ്പിള കലാലോകത്തേക്ക് പിച്ചവെക്കുന്ന പുതുതലമുറക്ക് പാരമ്പര്യത്തിന്റെ ചരിത്രപാഠങ്ങൾ പരിചപ്പെടുത്തുകയായിരുന്നു ഈ ചിത്രങ്ങൾ.
ചരിത്രപരമായ അശ്രദ്ധകൾ മാപ്പിള പ്രതിഭകളെയും അവരുടെ രചനകളെയും വിസ്മൃതിയിലെറിഞ്ഞപ്പോൾ മൂല്യം നോക്കിയ ചരിത്ര വായനയാണ് എസ് എസ് എഫും സാഹിത്യോത്സവും നടത്തുന്നത്.

Latest