Connect with us

Malappuram

വെസ്റ്റ് ജില്ലാ സാഹിത്യോത്സവ്; തിരൂരങ്ങാടി ജേതാക്കള്‍

Published

|

Last Updated

താനാളൂരില്‍ നടന്ന എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ സാഹിത്യോത്സവില്‍ ജേതാക്കളായ തിരൂരങ്ങാടി ഡിവിഷന്‍ ടീമിന് എസ് എസ് എഫ് ഇന്ത്യാ പ്രസിഡന്റ് ശൗക്കത്ത് ബുഖാരി ട്രോഫി നല്‍കുന്നു

താനൂര്‍: താനാളൂരില്‍ നടന്ന എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ സാഹിത്യോത്സവ് സമാപിച്ചു. 546 പോയിന്റ് നേടിയ തിരൂരങ്ങാടി കലാ കിരീടം സ്വന്തമാക്കി. 471 പോയിന്റ് നേടിയ താനൂര്‍, 451 പോയിന്റ് നേടിയ കോട്ടക്കൽ രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടി. സാഹിത്യോത്സവ് 2020 ആതിഥേയാരായ കോട്ടക്കല്‍ ഡിവിഷന് പതാക ഏറ്റുവാങ്ങി.

സാഹിത്യോത്സവ് സമാപന സമ്മേളനം സമസ്ത സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദർ മുസ്്ലിയാർ ഉദ്ഘാടനം ചെയ്യുന്നു

വേങ്ങര ഡിവിഷനിലെ ഒ പി മുഹമ്മദ് ലുഖ്മാന്‍ കലാപ്രതിഭയായും സര്‍ഗപ്രതിഭയായും തിരഞ്ഞെടുക്കപ്പെട്ടു. സമാപന സമ്മേളനം സമസ്ത സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്്ലിയാര്‍ ഉദ്ഘാടനം ചെയ്തു.

1) മെഹ്ജബിൻ (ഹൈസ്‌കൂൾ കവിതാപാരായണം), 2) സനൂഫ് (ക്യാമ്പസ് മാപ്പിളപ്പാട്ട്), 3) സ്വലാഹുദ്ദീൻ (കാമ്പസ് കഥാരചന), 4) ഇജ്്ലാൻ (സബ്ജൂനിയർ വായന മലയാളം), 5) പി ടി അംജദ് (ജൂനിയർ ഗണിത കേളി), 6) യാസീൻ (ക്യാമ്പസ് മലയാള പ്രസംഗം), 7) സി പി സിനാൻ (ഹൈസ്‌കൂൾ ക്യാപ്ഷൻ റൈറ്റിംഗ്), 8) മുഹമ്മദ് മിഷാൽ (ഹൈസ്‌കൂൾ മാപ്പിളപ്പാട്ട്), 9) സി പി ഷിബിലി (സീനിയർ ട്രാൻസ് ലേഷൻ ഇംഗ്ലീഷ്), 10) കെ അൻഷിഫ് (ക്യാമ്പസ് മദ്ഹ്ഗാനം)

പോയിന്റ് നില
തിരൂരങ്ങാടി 546, താനൂർ 471, കോട്ടക്കൽ 451, തേഞ്ഞിപ്പലം 444,വേങ്ങര 443, പുത്തനത്താണി 253, പൊന്നാനി 157,വളാഞ്ചേരി 143, തിരൂർ 134, എടപ്പാൾ 126

Latest