ഫിഅതുൽവിദാദ്: സക്രിയരാണീ സന്നദ്ധ സംഘം

Posted on: August 25, 2019 1:18 am | Last updated: September 1, 2019 at 2:11 am


താനൂർ: എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ സാഹിത്യോത്സവിനെ മികവുറ്റതാക്കുന്നതിൽ നിസ്തുല പങ്കാണ് സന്നദ്ധ സംഘമായ ഫിഅതുൽ വിദാദ് നിർവഹിക്കുന്നത്. വൈവിധ്യമാർന്ന പ്രചരണ മുറകളും സക്രിയമായ ഇടപെടലുകളും കൊണ്ട് ജനമനസ്സുകളിൽ സാഹിത്യോത്സവെത്തിക്കാനവർ മുന്നിൽ നിന്നു.
വിവിധ വിഭാഗങ്ങളായി തിരിഞ്ഞ് ഗ്രാമങ്ങളെ ഇളക്കി മറിച്ചാണ് ഫിഅതുൽ വിദാദ് സാഹിത്യോത്സവിനെ ജനകീയമാക്കിയത്.
സാഹിത്യോത്സവ് മിഴി തുറന്നതോടെ ട്രാഫിക്, ഭക്ഷണം, റിസപ്ഷൻ തുടങ്ങി അടിസ്ഥാനപരമായ മുഴുവൻ വളണ്ടിയർ വർക്കുകളും ഫിഅതിന്റെ കാർമികത്വത്തിലാണ് നടക്കുന്നത്. 313 അംഗങ്ങളടങ്ങിയ ഈ നീലക്കുപ്പായ സംഘം താനാളൂർ സാഹിത്യോത്സവിന്റെ വേറിട്ടൊരു മുഖമാണ്.