Malappuram
താനാളൂരിൽ സർഗ പ്രവാഹം

താനാളൂർ: കലയുടെയും സാഹിത്യത്തിന്റെയും സർഗസൗന്ദര്യം സമ്മാനിച്ച് എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ സാഹിത്യോത്സവിന് വർണാഭമായ തുടക്കം.
നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി 26ാമത് എഡിഷൻ സാഹിത്യോത്സവിന്റെ ഉദ്ഘാടനം എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് സി കെ റാശിദ് ബുഖാരി നിർവഹിച്ചു.
പ്രതിസന്ധികൾ അനുഭവിക്കുന്ന മനുഷ്യനോട് ചേർന്ന് നിന്ന് കഴിവ് പ്രകടിപ്പിക്കുമ്പോഴാണ് രാജ്യത്തിന്റെ ഭാവി ശോഭനമാകുന്നതെന്നും ആ ധർമമാണ് എസ് എസ് എഫ് സാഹിത്യോത്സവുകൾ നിർവഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രശസ്ത കവി എസ് കലേഷ് മുഖ്യാഥിതി ആയിരുന്നു.ജില്ലാ പ്രസിഡന്റ് സി ടി ശറഫുദ്ധീൻ സഖാഫി അധ്യക്ഷത വഹിച്ചു. എസ് വൈ എസ് സംസ്ഥാന സെക്രട്ടറി എം മുഹമ്മദ് സ്വാദിഖ് ആശംസ പ്രസംഗം നടത്തി.
സയ്യിദ് കെ പി എച്ച് തങ്ങൾ കാവനൂർ, സയ്യിദ് മുത്തുക്കോയ തങ്ങൾ, വി ടി എം അശ്‌റഫി, സയ്യിദ് സ്വലാഹുദ്ധീൻ ബുഖാരി, മുഹമ്മദ് അഹ്‌സനി പകര, അബ്ദുൽ മജീദ് അഹ്‌സനി ചെങ്ങാനി സംബന്ധിച്ചു. എം ജുബൈർ സ്വാഗതവും പി ടി ശുക്കൂർ അബ്ദുല്ല നന്ദിയും പറഞ്ഞു.