Gulf
ഹജ്ജ് കര്‍മങ്ങള്‍ക്ക് ശേഷം 401,200 പേര്‍ പ്രവാചക നഗരിയിലെത്തി

മദീന: ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് ശേഷം 401,200 ഹാജിമാര്‍ പ്രവാചക നഗരിയിലെത്തിയതായി സഊദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. തീര്‍ഥാടകരില്‍ 240,902 പേര്‍ മദീനാ സന്ദര്‍ശനം പൂര്‍ത്തിയാക്കി സ്വദേശങ്ങളിലേക്ക് മടങ്ങിയതായും സഊദി ഹജ്ജ് മന്ത്രാലയം അറിയിച്ചു.
ഇന്ത്യന്‍ ഹജ്ജ്മിഷന്‍ വഴി ഹജ്ജിനെത്തിയ തീര്‍ഥാടകരില്‍ 108,101 പേര്‍ മക്കയിലും ,6,285 പേര്‍ മദീനയിലും 25,485 പേര്‍ സ്വദേശങ്ങളിലേക്ക് മടങ്ങിയതായും ജിദ്ദയിലെ ഇന്ത്യന്‍ ഹജ്ജ് മിഷന്‍ അറിയിച്ചു.
---- facebook comment plugin here -----