പശ്ചിമ ബംഗാളില്‍ അമ്പലത്തിന്റെ ചുമര്‍ ഇടിഞ്ഞ് വീണ് നാല് പേര്‍ മരിച്ചു

Posted on: August 23, 2019 12:48 pm | Last updated: August 23, 2019 at 3:02 pm

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ അമ്പലത്തിന്റെ ചുമര്‍ ഇടിഞ്ഞ് വീണുണ്ടായ അപകടത്തില്‍ നാല് പേര്‍ മരിച്ചു. അപകടത്തില്‍ 27 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

കച്ചോയിലെ നോര്‍ത്ത് 24 പര്‍ഗാനയിലാണ് സംഭവം. ജന്‍മാഷ്ടമി ആഘോഷത്തിനെത്തിയവരാണ് അപകടത്തില്‍പ്പെട്ടത്.