ചന്ദ്രയാന്‍ 2വില്‍ നിന്നുള്ള ചന്ദ്രന്റെ ആദ്യ ചിത്രം പുറത്തുവന്നു

Posted on: August 22, 2019 10:59 pm | Last updated: August 23, 2019 at 10:21 am

ശ്രീഹരിക്കോട്ട: ചന്ദ്രയാന്‍ 2വില്‍ നിന്നുള്ള ചന്ദ്രന്റെ ആദ്യ ചിത്രം ഐ എസ് ആര്‍ ഒ പുറത്തുവിട്ടു. പേടകത്തിലെ വിക്രം ലാന്‍ഡറിലെ ക്യാമറ ഇന്നലെ എടുത്ത ചിത്രമാണ് പുറത്തുവിട്ടത്. ചന്ദ്രന്റെ ഉപരിതലത്തില്‍ നിന്ന് 2650 അകലെ നിന്നെടുത്ത ചിത്രമാണിതെന്ന് ഐ എസ് ആര്‍ ഒ ട്വിറ്ററില്‍ പറഞ്ഞു.

ചന്ദ്രനിലെ അപ്പോളോ വിള്ളലും ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് അഗ്നിപര്‍വ്വത സ്‌ഫോടനത്തില്‍ രൂപപ്പെട്ടതെന്ന് വിലയിരുത്തുന്ന മെറെ ഓറിയന്റല്‍ തടവും കൃത്യമായി രേഖപ്പെടുത്തുന്ന ചിത്രമാണ് പുറത്തുവിട്ടത്. ചന്ദ്രനോട് അടുകുന്തോറും കൂടുതല്‍ വ്യക്തമായ ചിത്രങ്ങള്‍ ചാന്ദ്രയാന്‍ 2ല്‍ നിന്ന് ലഭിക്കുമെന്നാണ് ഐ എസ് ആര്‍ ഒ വിലയിരുത്തല്‍.