Kannur
സഅദിയ്യ ഗോള്‍ഡന്‍ ജുബിലി: പ്രചാരണങ്ങള്‍ക്ക് തുടക്കം

ഹൊസങ്കടി: ഡിസംബര്‍ 27, 28, 29 തിയ്യതികളില്‍ നടക്കുന്ന ജാമിഅ സഅദിയ്യ അറബിയ്യ ഗോള്‍ഡന്‍ ജൂബിലി സമ്മേളന പ്രചാരണത്തിന് ഉജ്ജ്വല തുടക്കം. മഞ്ചേശ്വരം മള്ഹറില്‍ സമസ്ത വൈസ്. പ്രസിഡന്റ് എം അലികുഞ്ഞി മുസ്ലിയാര്‍ പ്രചാരണോദ്ഘാടനം നിര്‍വഹിച്ചു. സയ്യിദ് മുത്തുക്കോയ തങ്ങള്‍ കണ്ണവം അധ്യക്ഷത വഹിച്ചു.
സയ്യിദ് അബ്ദുറഹ്മാന്‍ ശഹീര്‍ അല്‍ ബുഖാരി പ്രാര്‍ഥന നടത്തി. മര്‍സൂഖ് സഅദി പാപ്പിനശ്ശേരി മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് ജലാലുദ്ധീന്‍ സഅദി, സ്വാലിഹ് സഅദി, കെ പി ഹുസൈന്‍ സഅദി, പാറപ്പള്ളി ഇസ്മായില്‍ സഅദി, കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി, അബ്ദുല്‍ ഖാദര്‍ സഖാഫി, മുഹമ്മദ് സഖാഫി പാത്തൂര്‍. എ ബി മൊയ്തു സഅദി, ഹൈദര്‍ സഖാഫി പ്രസംഗിച്ചു. ഹസ്സന്‍ സഅദി പുഞ്ചാവി സ്വാഗതവും ഹസന്‍ കുഞ്ഞി മള്ഹര്‍ നന്ദിയും പറഞ്ഞു.
---- facebook comment plugin here -----