Connect with us

Kerala

കെ.എം ബഷീറിന്റെ മക്കളുടെ വിദ്യാഭ്യാസ ചെലവ് മഅ്ദിന്‍ അക്കാദമി വഹിക്കും

Published

|

Last Updated

കെ എം ബഷീറിൻെറ വസതിയിൽ എത്തിയ മഅ്ദിൻ ചെയർമാനും കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ സയ്യിദ് ഇബ്റാഹീം ഖലീലുൽ ബുഖാരി ബഷീറിൻെറ ചെറിയ മകൾ അസ്മിക്കൊപ്പം.

മലപ്പുറം: സിറാജ് തിരുവനന്തപുരം യൂണിറ്റ് മേധാവിയായിരുന്ന കെ എം ബഷീറിന്റെ മക്കളായ ജന്നയുടെയും അസ്മിയുടെയും വിദ്യാഭ്യാസ ചെലവുകള്‍ മലപ്പുറം മഅ്ദിന്‍ അക്കാദമി ഏറ്റെടുക്കുമെന്ന് ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീം ഖലിലുല്‍ ബുഖാരി അറിയിച്ചു. ബുധനാഴ്ച തിരൂര്‍ വാണിയന്നൂരിലെ കെ എം ബഷീറിന്റെ വസതി സന്ദര്‍ശിച്ച ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ഹജ്ജിലുടനീളം കെ.എം ബഷീറും കുടുംബവുമായിരുന്നു പ്രാര്‍ത്ഥനകളിലെന്ന് ഖലീല്‍ തങ്ങള്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. സത്യത്തിന്റെ പക്ഷത്തുനിന്ന് മാതൃകാപരമായ മാധ്യമ പ്രവര്‍ത്തനം കാഴ്ചവെച്ച പ്രതിഭയായിരുന്നു കെ എം ബഷീര്‍. ബഷീറിന്റെ മരണം കൊലപാതകമാണ്. അതിന് ഉത്തരവാദികളായവരെ മാതൃകാ പരമായി ശിക്ഷിക്കണം. കുറ്റവാളിയെ നിരപരാധിയാക്കി കുറ്റകൃത്യത്തെ ലഘൂകരിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശമാണ് നല്‍കുക. കേസില്‍ പ്രതികള്‍ക്ക് രക്ഷപ്പെടാനുള്ള ഗൂഢാലോചനകള്‍ ഉദ്യോഗസ്ഥ തലത്തില്‍ തന്നെ നടക്കുന്നുണ്ട്. കാര്യക്ഷമമായി അന്വേഷണം നടത്തുമെന്ന സര്‍ക്കാരിന്റെ ഉറപ്പില്‍ പ്രതീക്ഷയര്‍പ്പിച്ച് കാത്തിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Latest