Connect with us

National

ചന്ദ്രനോടടുത്ത് ചാന്ദ്രയാൻ; സഞ്ചാരപഥം ക്രമീകരിക്കുന്ന പ്രക്രിയ വിജയകരം

Published

|

Last Updated

chബെംഗളൂരു: ഇന്ത്യയുടെ രണ്ടാമത്തെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ രണ്ടിന്റെ സഞ്ചാരപഥം താഴ്ത്തൽ വിജയകരമായി പൂർത്തിയാക്കി. ബുധനാഴ്ച ഉച്ചക്ക് 12.50നാണ് പേടകത്തിലെ പ്രൊപ്പൾഷൻ സംവിധാനം ജ്വലിപ്പിച്ച് സഞ്ചാരപഥം ക്രമീകരിക്കുന്ന പ്രക്രിയ പൂർത്തിയാക്കിയത്. ഇതിന് 1,228 സെക്കൻഡ് സമയമെടുത്തു. ചന്ദ്രനിൽ ഇറങ്ങുന്നതിന് മുന്നോടിയായുള്ള ഭ്രമണപഥം താഴ്ത്തലിന്റെ ആദ്യഘട്ടമാണിത്. പേടകം ഇപ്പോൾ ചന്ദ്രനോട് കൂടുതൽ അടുത്തുകൊണ്ടിരിക്കുന്നതായി ഐ എസ് ആർ ഒ ചെയർമാൻ കെ ശിവൻ പറഞ്ഞു.

ചൊവ്വാഴ്ച രാവിലെ 9.02 ഓടെയാണ് ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് ചന്ദ്രയാൻ രണ്ട് കടന്നത്. ഇപ്പോൾ ചന്ദ്രനിൽ നിന്ന് 118 കിലോമീറ്റർ അടുത്ത ദൂരവും 4,412 കിലോമീറ്റർ കൂടിയ ദൂരവുമുള്ള ദീർഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലാണ് പേടകം സഞ്ചരിക്കുന്നത്. ഈ മാസം 28, 30 സെപ്തംബർ ഒന്ന് തീയതികളിൽ വീണ്ടും പേടകത്തിന്റെ ഭ്രമണപഥം ക്രമീകരിച്ച് ചന്ദ്രോപരിതലത്തോട് അടുപ്പിക്കും.

അന്തിമ ഭ്രമണപഥമായ ചന്ദ്രന്റെ നൂറ് കിലോമീറ്റർ പരിധിയിൽ പേടകം എത്തിക്കഴിഞ്ഞാൽ ഓർബിറ്ററിൽ നിന്ന് വിക്രം ലാൻഡർ വേർപെടും. സെപ്തംബർ നാലിനാണ് ഇത് സംഭവിക്കുക. സെപ്തംബർ ഏഴിന് രാത്രി 1.40ന് ചന്ദ്രയാൻ രണ്ട് ചന്ദ്രനിലിറങ്ങും. ഇതോടെ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ഇറങ്ങുന്ന ആദ്യത്തെ പേടകമായി ചന്ദ്രയാൻ രണ്ട് മാറും. ജൂലൈ 22നാണ് ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാൻ സ്‌പേസ് സെന്ററിൽ നിന്ന് ചന്ദ്രയാൻ രണ്ട് വിക്ഷേപിച്ചത്.

Latest