Connect with us

National

സുനന്ദയെ തരൂര്‍ മാനസികമായി പീഡിപ്പിച്ചതായി ഡല്‍ഹി പോലീസ്

Published

|

Last Updated

ന്യൂഡല്‍ഹി: ശശി തരൂര്‍ എം പിയില്‍നിന്ന് ഭാര്യ സുനന്ദപുഷ്‌കര്‍ മാനസികപീഡനം ഏറ്റിരുന്നതായി ഡല്‍ഹി പോലീസ്. വിഷം ഉള്ളില്‍ ചെന്നതിനെ തുടര്‍ന്ന് മരിച്ച സുനന്ദയുടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ 15ഓളം പരുക്കുകള്‍ ഉണ്ടായിരുന്നതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടെന്നും സ്പെഷ്യല്‍ പബ്ലിക് പ്രൊസിക്യൂട്ടര്‍ അതുല്‍ ശ്രീവാസ്തവ കോടതിയില്‍ പറഞ്ഞു.

സുനന്ദയെ തരൂര്‍ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചിരുന്നു. പാകിസ്ഥാനി പത്രപ്രവര്‍ത്തക മെഹര്‍ തരാറുമായി തരൂരിനുണ്ടായ ബന്ധം അറിഞ്ഞതുമുതല്‍ സുനന്ദ കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നുവെന്നും സ്പെഷ്യല്‍ പബ്ലിക് പ്രൊസിക്യൂട്ടര്‍ കോടതിയില്‍ പറഞ്ഞു.

ഇതുസംബന്ധിച്ച് കുറ്റപത്രത്തില്‍ സൂചിപ്പിച്ചിട്ടുള്ള സുനന്ദയുടെ സുഹൃത്ത് നളിനി സിംഗിന്റെ മൊഴിയും പ്രൊസിക്യൂട്ടര്‍ തെളിവായി എടുത്തുപറഞ്ഞു. കേസ് 31ന് വീണ്ടും പരിഗണിക്കും.

സുനന്ദയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസില്‍ ശശി തരൂരിനെതിരെ സ്ത്രീകള്‍ക്കെതിരായ അതിക്രമത്തിനും ആത്മഹത്യാപ്രേരണ്ക്കും കേസെടുത്തിട്ടുണ്ട്. തരൂര്‍ ഇപ്പോള്‍ ജാമ്യത്തിലാണ്.

Latest