Connect with us

Kerala

സിസി ടിവി ദൃശ്യങ്ങള്‍ ഉപയോഗിച്ച് കന്യാസത്രീക്കെതിരെ അപവാദ പ്രചാരണം;ആറ് പേര്‍ക്കെതിരെ കേസ്

Published

|

Last Updated

കല്‍പ്പറ്റ: സുഹൃത്തുക്കളായ മാധ്യമപ്രവര്‍ത്തകര്‍ എത്തിയതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ ഉപയോഗിച്ച് അപവാദ പ്രചാരണം നടത്തിയെന്ന സിസ്റ്റര്‍ ലൂസി കളപ്പുരയുടെ പരാതിയില്‍ ആറ് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. മാനന്തവാടി രൂപതയുടെ പി ആര്‍ ഒ ഫാദര്‍ നോബിള്‍ തോമസ് പാറക്കലിനെ ഒന്നാം പ്രതിയാക്കിയാണ് വെള്ളമുണ്ട് പോലീസ് കേസെടുത്തത്. മദര്‍ സുപ്പീരയറടക്കം മറ്റ് അഞ്ച് പേരും പ്രതി പട്ടികയിലുണ്ട്.സഭയില്‍ നിന്ന് പുറത്താക്കിയതിനു പിന്നാലെ സിസ്റ്ററെ മഠത്തില്‍ പൂട്ടിയിട്ടതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഈ വിവരം ലൂസി കളപ്പുര തന്നെ മാധ്യമപ്രവര്‍ത്തകരെ അറിയിക്കുകയും അതേക്കുറിച്ച് അന്വേഷിക്കാന്‍ വാര്‍ത്താ സംഘങ്ങള്‍ അവിടെയെത്തുകയും ചെയ്തിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ എത്തുമ്പോഴും മഠത്തിന്റെ മുന്‍വാതില്‍ പൂട്ടിയിട്ട നിലയിലായിരുന്നു.

ആ സാഹചര്യത്തില്‍ അടുക്കള വാതില്‍ വഴിയാണ് മാധ്യമപ്രവര്‍ത്തകര്‍ അകത്തുകടന്നത്. ഈ ദൃശ്യങ്ങള്‍ ഉപയോഗിച്ചാണ് അപവാദ പ്രചാരണം നടത്തിയത്.

---- facebook comment plugin here -----

Latest