Connect with us

International

കടലിലൊരു കുപ്പി; അതിലൊരു കത്ത്; ഫഌഷ് ബാക്ക് 50 വര്‍ഷം പിറകോട്ട്

Published

|

Last Updated

അലസ്‌ക തീര്‍ത്തടിഞ്ഞ ഒരു പച്ചക്കുപ്പി അന്താരാഷ്ട്ര മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. ടെയ്‌ലര്‍ ഇവാനോഫ എന്നയാക്ക് ഓഗസ്റ്റ് നാലിന് ലഭിച്ച ഈ കുപ്പിയിലുണ്ടായിരുന്ന കത്താണ് കൗതുകമുണര്‍ത്തുന്നത്. 50 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു നാവികന്‍ എഴുതിയ കത്താണ് കുപ്പിയിലുണ്ടായിരുന്നത്.

കുപ്പിയിലെ കത്ത് കണ്ട ടെയ്‌ലര്‍ക്ക് ആദ്യം ഒന്നും മനസ്സിലായില്ല. പിന്നീടാണ് റഷ്യന്‍ ഭാഷയിലാണ് അത് എഴുതിയതെന്ന് വ്യക്തമായത്. ഇതോടെ കുപ്പിയും കത്തും അദ്ദേഹം ഫേസ്ബുക്കിലിട്ടു. റഷ്യന്‍ ഭാഷ അറിയുന്ന ആര്‍ക്കെങ്കിലും ഒന്ന് പരിഭാഷപ്പെടുത്തി തരാമോ എന്ന അഭ്യര്‍ഥനയോടെയാണ് ടെയ്‌ലര്‍ ഇത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഉടന്‍ തന്നെ കമന്റ് ബോക്‌സില്‍ തര്‍ജമ വന്നു. ഇതോടെയാണ് അര നൂറ്റാണ്ട് മുമ്പേക്ക് സംഭവത്തിന്റെ ഫഌഷ്ബാക്ക് നീങ്ങുന്നത്.

1969 ജൂണ്‍ 20ന് റഷ്യന്‍ കപ്പലായ വിആര്‍എക്‌സ്എഫിന്റെ കപ്പിത്താന്‍ അനറ്റാലിയോ ബോട്‌സനിക്കോ 1969 ജൂണ്‍ 20ന് എഴുതിയ ആശംസ സന്ദേശമായിരുന്നു കത്തിന്റെ ഉള്ളടക്കം. ഇത് ലഭിക്കുന്ന ആളോട് പ്രതികരിക്കാനും കത്തില്‍ ആവശ്യപ്പെട്ടിരുന്നു. സംഭവമറിഞ്ഞ് റഷ്യന്‍ മാധ്യമങ്ങള്‍ കപ്പിത്താനെ തിരഞ്ഞ് കണ്ടുപിടിച്ചു. ഇപ്പോള്‍ 86 വയസ്സുള്ള അനറ്റാലിയോ കത്ത് എഴുതി കടലിലിട്ട കാര്യം സ്ഥിരീകരിച്ചു. കപ്പിത്താന്‍മാര്‍ കുപ്പിയിലാക്കി സന്ദേശം കൈമാറുന്ന രീതി അന്ന് നിലവിലുണ്ടായിരുന്നു.

Latest