അന്ന് വസ്ത്രക്കെട്ടുകള്‍, ഇന്ന് ഒരു ലക്ഷം രൂപ; പ്രളയത്തില്‍പ്പെട്ടവര്‍ക്ക് വീണ്ടും നൗഷാദിന്റെ സഹായ ഹസ്തം

Posted on: August 19, 2019 8:44 pm | Last updated: August 19, 2019 at 11:47 pm

കൊച്ചി: പ്രളയത്തില്‍പ്പെട്ടവര്‍ക്കായി തന്റെ കടമുറിയിലെ വസ്ത്രക്കെട്ടുകളൊന്നാകെ നല്‍കി മാതൃകയായ നൗഷാദ് വീണ്ടും സഹജീവി സ്‌നേഹത്തിന്റെ മറ്റൊരു മാതൃകയാകുന്നു. ഇത്തവണ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ നല്‍കിയാണ് തെരുവ് കച്ചവടക്കാരനായ നൗഷാദ് വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്.

ഒരു ലക്ഷം രൂപയുടെ ചെക്ക് എറണാകുളം ജില്ല കലക്ടര്‍ എസ് സുഹാസിന് കലക്ടറുടെ ചേംബറിലെത്തി അദ്ദേഹം കൈമാറി.

നൗഷാദിന്റെ സഹായമനസ്‌കത കണ്ട് യു എ ഇയിലെ സ്മാര്‍ട്ട് ട്രാവല്‍സ് ഏജന്‍സി ഉടമ അഫി അഹമ്മദ് ഒരു ലക്ഷം രൂപ നൗഷാദിന് നല്‍കിയിരുന്നു.