13 കിലോ കഞ്ചാവുമായി ഇതര സംസ്ഥാനക്കാര്‍ കൊച്ചിയില്‍ പിടിയില്‍

Posted on: August 19, 2019 7:19 pm | Last updated: August 19, 2019 at 7:19 pm

കൊച്ചി: 13 കിലോ കഞ്ചാവുമായി ഇതര സംസ്ഥാനക്കാര്‍ പോലീസ് പിടിയില്‍. ഒഡീഷ സ്വദേശികളായ മൂന്ന് പേരാണ് ഇടപ്പള്ളി റെയല്‍വെ സ്‌റ്റേഷന്‍ പരിസരത്ത് വെച്ച് പിടിയിലായത്. സുഭം സഹൂ, ക്രുഷ്ണ, ചന്ദ്ര രജക് എന്നിവരെയാണ് ഇളമക്കര പോലീസ് അറസ്റ്റ് ചെയ്തത്.

ഇടപ്പള്ളി റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് കഞ്ചാവ് വില്‍പ്പന നടത്തുന്നതിനിടെ ഇവര്‍ പോലീസിന്റെ പിടിയിലാവുകയായിരുന്നു. പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് ഇവരെ പിടികൂടിയ