കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട; പിടികൂടിയത് മൂന്ന് കോടി രൂപയുടെ സ്വര്‍ണ ബിസ്‌കറ്റുകള്‍

Posted on: August 19, 2019 6:03 pm | Last updated: August 19, 2019 at 8:12 pm

കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട. മൂന്ന് കോടി രൂപയുടെ സ്വര്‍ണ ബിസ്‌കറ്റുകളാണ് ഡി ആര്‍ ഐ പരിശോധനയില്‍ പിടികൂടിയത്. സ്വര്‍ണം കടത്താന്‍ ശ്രമിച്ച മൂന്ന് പേരെ ഡി ആര്‍ ഐ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തു വരികയാണ്. രഹസ്യ വിവരത്തെ തുടര്‍ന്ന് ഡി ആര്‍ ഐയുടെ കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ യൂനിറ്റുകള്‍ സംയുക്തമായി നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടിച്ചെടുത്തത്.

ദുബൈ, ഷാര്‍ജ എന്നിവിടങ്ങളില്‍ നിന്നെത്തിയ യാത്രക്കാരില്‍ നിന്നാണ് സ്വര്‍ണം കണ്ടെടുത്തത്. ദുബൈയില്‍ നിന്ന് വന്നയാള്‍ മൈക്രോവേവ് ഓവനിലും ഷാര്‍ജയില്‍ നിന്നുള്ള യാത്രക്കാര്‍ ഫിഷ് കട്ടിംഗ് മെഷീനിനകത്തുമാണ് സ്വര്‍ണം ഒളിപ്പിച്ചു വച്ചിരുന്നത്. പിടിയിലായവര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ കോഴിക്കോട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് 3.2 കിലോ സ്വര്‍ണവും പതിനേഴര ലക്ഷത്തിലധികം രൂപയും പിടിച്ചെടുത്തു.