എയര്‍ ഇന്ത്യക്ക് വിമാനങ്ങള്‍ വാങ്ങിയതില്‍ അഴിമതി: ചിദംബരം 23ന് ഹാജരാകണമെന്ന് ഇ ഡി

Posted on: August 19, 2019 4:04 pm | Last updated: August 19, 2019 at 7:05 pm

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യക്ക് വിമാനങ്ങള്‍ വാങ്ങിയതില്‍ അഴിമതി നടത്തിയെന്ന കേസില്‍ മുന്‍ കേന്ദ്ര മന്ത്രി പി ചിദംബരത്തിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റി (ഇ ഡി) ന്റെ സമന്‍സ്. ചോദ്യം ചെയ്യലിനായി ആഗസ്റ്റ് 23ന് ഇ ഡി മുമ്പാകെ ഹാജരാകണമെന്നാണ് ചിദംബരത്തോട് ആവശ്യപ്പെട്ടിട്ടുള്ളത്. ബഹുകോടി രൂപയുടെ കരാറില്‍ എയര്‍ ഇന്ത്യക്ക് വന്‍ നഷ്ടം വരുത്തിയതായാണ് ചിദംബരത്തിനെതിരായ ആരോപണം.

ചിദംബരം തലവനായ പ്രത്യേക സമിതിയാണ് വിമാനങ്ങള്‍ വാങ്ങുന്നതിനുള്ള ഓര്‍ഡര്‍ നല്‍കിയതെന്ന് അന്ന് വ്യോമ മന്ത്രിയായിരുന്ന പ്രഫുല്‍ പട്ടേല്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍.