ബഷീറിന്റെ കുടുംബത്തെ സഹായിക്കും: കേന്ദ്രമന്ത്രി വി മുരളീധരന്‍

Posted on: August 19, 2019 3:09 pm | Last updated: August 19, 2019 at 6:35 pm

കോട്ടയം: മദ്യപിച്ച് ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച്‌
കൊല്ലപ്പെട്ട സിറാജ് തിരുവനന്തപുരം യൂണിറ്റ് മേധാവി കെ എം ബഷീറിന്റെ കുടുംബത്തെ സഹായിക്കുമെന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. കേന്ദ്ര ജേണലിസ്റ്റ് വെല്‍ഫെയര്‍ സ്‌കീമില്‍ ഉള്‍പ്പെടുത്തിയാണ് ബഷീറിന്റെ കുടുംബത്തെ സഹായിക്കുകയെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം ഗസ്റ്റ് ഹൗസില്‍ വാര്‍ത്താസമ്മേളനത്തിനിടെ ഉയര്‍ന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.

അപേക്ഷ ലഭിക്കുന്നത് അനുസരിച്ച് ഈ സ്‌കീമില്‍ ലഭ്യമാകുന്ന പരമാവധി സഹായം നല്‍കും. കഴിഞ്ഞ പ്രളയകാലത്ത് മുണ്ടാറില്‍ മുങ്ങിമരിച്ച മാധ്യമ പ്രവര്‍ത്തകരുടെ കുടുംബത്തിന്റെ അപേക്ഷയിലുള്ള തീരുമാനം വേഗത്തിലാക്കാനും ഇടപെടാമെന്നും മുരളീധരന്‍ പറഞ്ഞു.