Connect with us

Gulf

ബഹുസ്വരതയെ തകര്‍ക്കാനുള്ള നീക്കം സംഘ്പരിവാര്‍ ഹിഡന്‍ അജന്‍ഡയുടെ ഭാഗം: ഐ സി എഫ് ദേശരക്ഷാ സംഗമം

Published

|

Last Updated

ഐ സി എഫ് ദമാം സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച ദേശരക്ഷാ സംഗമം ഈസ്റ്റേണ്‍ പ്രൊവിന്‍സ് സെക്രട്ടറി അന്‍വര്‍ കളറോഡ് ഉദ്ഘാടനം ചെയ്യുന്നു

ദമാം: ബഹുസ്വരതയും വൈവിധ്യങ്ങളുമാണ് ഭാരതത്തിന്റെ നാനാത്വത്തില്‍ ഏകത്വമെന്ന കാഴ്ചപ്പാടിനെ നിലനിര്‍ത്തുന്ന ശക്തിയെന്നും അതിനെതിരെയുള്ള നീക്കങ്ങള്‍ രാഷ്ട്രത്തെ അരാജകത്വത്തിലേക്കാണ് നയിക്കുകയെന്നും ഐ സി എഫ് ദമാം സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച ദേശരക്ഷാ സംഗമം അഭിപ്രായപ്പെട്ടു. ശാസ്ത്ര സാങ്കേതിക രംഗത്ത് മുന്നേറാന്‍ രാജ്യത്തിന് സാധിച്ചെങ്കിലും ഭരണഘടനാ ശില്‍പികള്‍ സ്വപ്‌നം കണ്ട ക്ഷേമ രാഷ്ട്രം ഇനിയും അകലെയാണ്. രാജ്യത്തെ വലിയൊരു വിഭാഗം പട്ടിണിയിലും ഔപചാരിക വിദ്യാഭ്യാസം പോലും ലഭിക്കാതെ ചേരികളില്‍ ജിവിതം തള്ളിനീക്കുകയാണ്. മത ന്യൂനപക്ഷങ്ങളും ദലിത് പിന്നാക്ക വിഭാഗങ്ങളും ആള്‍ക്കൂട്ട അക്രമണങ്ങള്‍ക്കും ഭരണകൂട ഭീകരതക്കും ഇരയായി കൊണ്ടിരിക്കുന്നു.

പാര്‍ലിമെന്റില്‍ പോലും കൂട്ടായ ചര്‍ച്ചകള്‍ക്ക് ഇടം നല്‍കാതെ ഭൂരിപക്ഷത്തിന്റെ മറവില്‍ നടത്തുന്ന നിയമ നിര്‍മാണങ്ങള്‍ സംഘ്പരിവാര്‍ ശക്തികളുടെ ഹിഡന്‍ അജണ്ടയുടെ ഭാഗമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മതേതര ശക്തികളെന്ന് പറയപ്പെടുന്നവര്‍ സംഘ്പരിവാര്‍ ശക്തികളുടെ ചട്ടുകങ്ങളാകുന്ന പ്രവണത ആശങ്കാജനകമാണ്.

ദമാം ഐ സി എഫ് ഹാളില്‍ നടന്ന ചടങ്ങില്‍ സെന്‍ടല്‍ ഉപാധ്യക്ഷന്‍ അശ്‌റഫ് പട്ടുവം അധ്യക്ഷത വഹിച്ചു. ഈസ്റ്റേണ്‍ പ്രോവിന്‍സ് സിക്രട്ടറി അന്‍വര്‍ കളറോഡ് ഉദ്ഘാടനം ചെയ്തു. ഹാരിസ് ജൗഹരി മുഖ്യ പ്രഭാഷണം നടത്തി. ഐ സി എഫ് പ്രോവിന്‍സ് സെക്രട്ടറി അശ്‌റഫ് കരുവന്‍ പൊയില്‍, ആര്‍ എസ് സി ദമാം സെന്‍ട്രല്‍ ചെയര്‍മാന്‍ ബഷീര്‍ ബുഖാരി അബ്ബാസ് തെന്നല, മുഹമ്മദ് റഫീഖ് വയനാട് പ്രസംഗിച്ചു. സൈദ്‌ സഖാഫി ചെറുവേരി പ്രാര്‍ഥന നടത്തി.

 

---- facebook comment plugin here -----

Latest