Ongoing News
സാന്‍ഡ്‌വിച്ച് കൊണ്ടുവരാന്‍ വൈകി; സപ്ലയറെ യുവാവ് വെടിവച്ചു കൊന്നു

പാരീസ്: സാന്‍ഡ്‌വിച്ച് കൊണ്ടുവരാന്‍ വൈകിയതിന് ഹോട്ടല്‍ സപ്ലയറെ യുവാവ് വെടിവച്ചു കൊന്നു. ഫ്രാന്‍സ് തലസ്ഥാനമായ പാരീസിലെ നോയ്‌സി ലേ ഗ്രാന്‍ഡ് പ്രാന്ത പ്രദേശത്തെ ഒരു ഹോട്ടലില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. സാന്‍ഡ്‌വിച്ച് വൈകിയതില്‍ ക്ഷമ നശിച്ച യുവാവ് 28കാരനായ സപ്ലയറുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും തുടര്‍ന്ന് കൈത്തോക്ക് ഉപയോഗിച്ച് വെടിയുതിര്‍ക്കുകയുമായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. സപ്ലയര്‍ സംഭവ സ്ഥലത്തു തന്നെ മരിച്ചു.
കുറച്ചു മാസം മുമ്പു തുറന്ന ഹോട്ടലിലാണ് കൊലപാതകം നടന്നത്. മേഖലയില്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചതായും മയക്കുമരുന്ന് ഇടപാടുകളും പൊതു സ്ഥലത്തെ മദ്യപാനവും മറ്റും സജീവമായി നടക്കുന്നുണ്ടെന്നും പ്രദേശവാസികള്‍ പറയുന്നു.
---- facebook comment plugin here -----