സ്വാതന്ത്ര്യദിന പതാക ഉയര്‍ത്താന്‍ സ്ഥാപിച്ച കൊടിമരത്തില്‍ നിന്ന് ഷോക്കേറ്റ് അഞ്ച് വിദ്യാര്‍ഥികള്‍ മരിച്ചു

Posted on: August 18, 2019 11:49 am | Last updated: August 18, 2019 at 9:16 pm

ബംഗളൂരു: കര്‍ണാടകയിലെ കൊപ്പലില്‍ അഞ്ച് വിദ്യാര്‍ഥികള്‍ വൈദ്യതാഘാതമേറ്റ് മരിച്ചു. ദേവരാജ് റസിഡന്‍ഷ്യന്‍ സ്‌കൂളിന്റെ ഹോസ്റ്റല്‍ കെട്ടിടത്തില്‍ സ്വാതന്ത്ര്യദിന പതാക ഉയര്‍ത്താന്‍ സ്ഥാപിച്ച കൊടിമരം മാറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് വിദ്യാഥികള്‍ക്ക് ഷോക്കേറ്റത്. ഇന്ന് രാവിലെയായിരുന്നു സംഭവം.

കൊടിമരം മാറ്റുന്നതിനിടെ ഇലവന്‍ കെ.വി ലൈനില്‍ തട്ടി രണ്ട് വിദ്യാര്‍ഥികള്‍ക്ക് ഷോക്കേല്‍ക്കുകയായിരുന്നു. ഇവരെ രക്ഷിക്കാനെത്തിപ്പോഴാണ് മറ്റു മൂന്ന് വിദ്യാര്‍ഥികള്‍ക്ക് കൂടി വൈദ്യുതാഘാതമേറ്റത്. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യദിയൂരപ്പ അഞ്ച് ലക്ഷം രൂപ വീതം അടിയന്തര സഹായം പ്രഖ്യാപിച്ചു.